---
title: "ജല ജീവൻ കുടിവെള്ള പദ്ധതിയുടെ പ്രവർത്തി തടഞ്ഞ സംഭവം; നിയമപരമായി നേരിടുമെന്ന് പട്ടികജാതി ക്ഷേമ സമിതി"
english_title: "Jal Jeevan drinking water project stalled; Scheduled Caste Welfare Committee will face legal action"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/96209/jal-jeevan-drinking-water-project-stalled-scheduled-caste-welfare-committee-will-face-legal-action"
published_at: "2023-02-10T23:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e68713f23dd_usha_school.jpg"
keywords: []
---

# ജല ജീവൻ കുടിവെള്ള പദ്ധതിയുടെ പ്രവർത്തി തടഞ്ഞ സംഭവം; നിയമപരമായി നേരിടുമെന്ന് പട്ടികജാതി ക്ഷേമ സമിതി

> **Lead Summary:** **ബാലുശ്ശേരി :** ഇരുപതോളം പട്ടികജാതി കുടുംബങ്ങളും പാവപ്പെട്ട ജനറൽ വിഭാഗക്കാരും താമസിക്കുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലെ പനങ്ങാട് ഗ്രാമ പഞ്ചായത്തിലെ കാന്തലാട് മലയിലേക്കുള്ള ജല ജീവൻ കുടിവെള്ള പദ്ധതിയുടെ പ്രവർത്തി തടഞ്ഞ കിനാലൂർ ഉഷ സ്കൂൾ അധികൃതരുടെ അത്യന്തം ഹീനമായ നടപടി നിയമപരമായി നേരിടുമെന്ന് പട്ടികജാതി ക്ഷേമ സമിതി അറിയിച്ചു.

## Article Content

**ബാലുശ്ശേരി :** ഇരുപതോളം പട്ടികജാതി കുടുംബങ്ങളും പാവപ്പെട്ട ജനറൽ വിഭാഗക്കാരും താമസിക്കുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലെ പനങ്ങാട് ഗ്രാമ പഞ്ചായത്തിലെ കാന്തലാട് മലയിലേക്കുള്ള ജല ജീവൻ കുടിവെള്ള പദ്ധതിയുടെ പ്രവർത്തി തടഞ്ഞ കിനാലൂർ ഉഷ സ്കൂൾ അധികൃതരുടെ അത്യന്തം ഹീനമായ നടപടി നിയമപരമായി നേരിടുമെന്ന് പട്ടികജാതി ക്ഷേമ സമിതി അറിയിച്ചു.

പതിറ്റാണ്ടുകളായി പ്രസ്തുത പ്രദേശത്ത് താമസിക്കുന്ന ജനറൽ വിഭാഗത്തിലുള്ള പാവപ്പെട്ട കുടുംബങ്ങളോടുൾപ്പടെ വളരെ മോശമായ രീതിയിൽ ആണ് ഉഷ സ്കൂൾ മാനേജർ ഉൾപ്പടെ പെരുമാറുന്നതെന്നും, ഉഷ സ്കൂളിനും സിന്തറ്റിക് ട്രാക് പണിയാനുമായി 2008 ൽ ഭൂമി വിട്ടു കൊടുക്കുമ്പോൾ പ്രദേശവാസികൾക്ക് റോഡ് ഉപയോഗിക്കാമെന്നും തൊട്ടുത്തുള്ള ക്ഷേത്രം, മഴക്കാലത്ത് മല വെള്ളം കുത്തിയൊലിച്ചെത്തുന്ന തോട് ഉൾപ്പടെ എല്ലാം സംരക്ഷിച്ചു കൊള്ളാമെന്നും തടസ്സം നില്ക്കില്ല എന്നും കരാറാക്കിയതായും ,എന്നാൽ ഇവയെല്ലാം കാറ്റിൽ പറത്തി രോഗികളും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുമായ തദ്ദേശവാസികളെ ദ്രോഹിക്കുന്ന നിലപാടുമായിയാണ് ഉഷാ സ്കൂൾ മുന്നോട്ട് പോവുന്നതെന്നും ഇത് അംഗീകരിച്ച് മുന്നോട്ട് പോവാൻ കഴിയില്ലെന്ന് പട്ടികജാതി ക്ഷേമ സമിതി (PK S) പ്രസതാവനയിൽ അറിയിച്ചു.

പട്ടികജാതി ക്ഷേമ സമിതി (PKS ) സംസ്ഥാന കമ്മറ്റി അംഗവും. ജില്ലാ പട്ടികജാതി ഉപദേശക സമിതി അംഗവുമായ ഷാജി തച്ചയിൽ , ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.കെ. അനിത, PKS ജില്ലാ കമ്മറ്റി അംഗങ്ങളായ വിലാസിനി എം കെ ,ബിജിലേഷ് ബി ജെ , കെ സി വേലായുധൻ, ഷാജു ചെറുകാവിൽ , രാജ സി , പി ആർ സുരേഷ് (ഗ്രാമ പഞ്ചായത്ത് അംഗം), ഷാജി കെ പണിക്കർ, ജലീൽ, രഞ്ചിത്ത്, എന്നിവർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടതും കോടതി ഉത്തരവുള്ളതുമായ റോഡിലൂടെയുള്ള പൈപ്പ് ലൈൻ പ്രവർത്തി തടഞ്ഞത് തികച്ചും അപലപനീയമെന്ന് സംഘം വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/96209/jal-jeevan-drinking-water-project-stalled-scheduled-caste-welfare-committee-will-face-legal-action)