---
title: "വോളിബോൾ ആവേശത്തിലേക്ക് പനങ്ങാട് നോർത്ത്"
english_title: "Panangad North to volleyball excitement"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/96404/panangad-north-to-volleyball-excitement"
published_at: "2023-02-11T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7c0b2a08e0_volly_ball.jpg"
keywords: []
---

# വോളിബോൾ ആവേശത്തിലേക്ക് പനങ്ങാട് നോർത്ത്

> **Lead Summary:** **ബാലുശ്ശേരി : **വോളിബോളിന്റെ ഈറ്റില്ലങ്ങളിലൊന്നായ പനങ്ങാട് നോർത്തിൽ വീണ്ടും വോളിബോൾ ആവേശത്തിന് അരങ്ങുണരുന്നു. മേഘ പനങ്ങാട് സംഘടിപ്പിക്കുന്ന സി.പി.ഡി. സ്മാരക ജില്ലാ വോളിബോൾ ടൂർണമെന്റ് നാളെ (ഞായർ )മേഘ ഫ്ലഡ് ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങും.

## Article Content

**ബാലുശ്ശേരി : **വോളിബോളിന്റെ ഈറ്റില്ലങ്ങളിലൊന്നായ പനങ്ങാട് നോർത്തിൽ വീണ്ടും വോളിബോൾ ആവേശത്തിന് അരങ്ങുണരുന്നു. മേഘ പനങ്ങാട് സംഘടിപ്പിക്കുന്ന സി.പി.ഡി. സ്മാരക ജില്ലാ വോളിബോൾ ടൂർണമെന്റ് നാളെ (ഞായർ )മേഘ ഫ്ലഡ് ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങും.

സായ് കോഴിക്കോട് എസ്' എൻ.ജി. കോളേജ് ചേളന്നൂർ ,വോളിഅക്കാദമി നടുവണ്ണൂർ,മേഘ പനങ്ങാട് ,സ്വപ്ന ബാലുശ്ശേരി,വോളി ക്ലബ്ബ് അത്തോളി, എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

മേഘ പനങ്ങാടിലൂടെവളർന്നുദേശീയ ശ്രദ്ധയാകർഷിച്ചഎം എം സുരേഷ്,പി കിരൺ ,എം ഷൈജു,കെ കെ ഷംസുദ്ദീൻ,എൻ.എം.ബിൻസി . കെ.കെ. ഫൗസത്ത്, തുടങ്ങിയതാരങ്ങളുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സി.പി.ഡി. സ്മാരക ജില്ലാ വോളിബോൾ ടൂർണമെന്റിന് വീണ്ടും ആ തിഥ്യമരുളുന്നതിന്റെ ആവേശത്തിലാണ് പനങ്ങാട് നോർത്ത്.

പ്രാദേശിക തലത്തിൽ 47 തവണയാണ് ഈ ടൂർണമെന്റ് നടത്തിയിട്ടുള്ളത്. കോവി ഡ് കാരണം കഴിഞ്ഞ രണ്ടു വർഷം മാത്രമാണ് മുടങ്ങിയത്. 12 ന് വൈകീട്ട് 6 മണിക്ക് മുൻ അന്തർദേശീയ വോളിബോൾ താരം രേഖ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന ദിവസം മേഘ പനഞ്ഞാട് സ്വപ്ന ബാലുശ്ശേരിയെയും വോളി ക്ലബ് അത്തോളി വോളി അക്കാദമി നടുവണ്ണൂരിനേയും നേരിട്ടു. വാർത്താ സമ്മേളനത്തിൽ പി. പ്രേംനാഥ് , എം.ശശീന്ദ്രൻ , വി.എം.സുധീർ , സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/96404/panangad-north-to-volleyball-excitement)