---
title: " അഗ്നിക്കിരയായ പാലോളി മുക്കിലെ വെളിച്ചണ്ണ മില്ല് വ്യാപാരി വ്യവസായി സമതി നേതാക്കൾ സന്ദർശിച്ചു"
english_title: "The leaders of the Traders and Industrialists Samiti visited the coconut oil mill in Paloli Muk which was damaged by fire"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/96537/the-leaders-of-the-traders-and-industrialists-samiti-visited-the-coconut-oil-mill-in-paloli-muk-which-was-damaged-by-fire"
published_at: "2023-02-12T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8cd2d8db34_oli_mill.jpg"
keywords: []
---

#  അഗ്നിക്കിരയായ പാലോളി മുക്കിലെ വെളിച്ചണ്ണ മില്ല് വ്യാപാരി വ്യവസായി സമതി നേതാക്കൾ സന്ദർശിച്ചു

> **Lead Summary:** **ബാലുശ്ശേരി : **കഴിഞ്ഞ ദിവസം അഗ്നിക്കിരയായ പാലോളി മുക്കിലെ വെളിച്ചണ്ണ മില്ല് വ്യാപാരി വ്യവസായി സമതി നേതാക്കൾ സന്ദർശിച്ചു. വെള്ളിയാഴ്ച പകൽ രണ്ടിന് മോയങ്ങൽ ബഷീറിന്റെ ഉടമസ്ഥതയിലുള സിൽവർ പ്രൊഡ്യൂസേഴ്സ് എന്ന സ്ഥാപനത്തിൽ തീ പിടുത്തമുണ്ടായത്.

## Article Content

**ബാലുശ്ശേരി : **കഴിഞ്ഞ ദിവസം അഗ്നിക്കിരയായ പാലോളി മുക്കിലെ വെളിച്ചണ്ണ മില്ല് വ്യാപാരി വ്യവസായി സമതി നേതാക്കൾ സന്ദർശിച്ചു. വെള്ളിയാഴ്ച പകൽ രണ്ടിന് മോയങ്ങൽ ബഷീറിന്റെ ഉടമസ്ഥതയിലുള സിൽവർ പ്രൊഡ്യൂസേഴ്സ് എന്ന സ്ഥാപനത്തിൽ തീ പിടുത്തമുണ്ടായത്.

വെളിച്ചെണ്ണ മില്ലിനു തീ പിടിച്ചതിനെ തുടർന്ന് ഇവിടെ സൂക്ഷിച്ചിരുന്ന 430 ചാക്ക് കൊപ്രയും രണ്ട് ടണ്ണോളം വെളിച്ചെണ്ണയും കത്തി നശിച്ചു. 75 ലക്ഷം രൂപയുടെ നഷ്ടം കണക്കാന്നതായി ഉടമ പറഞ്ഞു. ഡ്രയറിൽ ഉണക്കാനിട്ട 110 ചാക്ക് കൊപ്രയും , ഡ്രയറിനകത്ത് അട്ടിയിട്ടിരുന്ന 320 ചാക്ക് കൊപ്രയും ഇവിടെ സൂക്ഷിച്ച 2 ടെണ്ണോളം വെളിചെണ്ണയുമാണ് കത്തിയത്.

ജീവനക്കാർ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിക്കത്തി. നരിക്കു നി , പേരാമ്പ്രഅഗ്നി രക്ഷാ സേനയുടെ മുന്ന് യുണിറ്റും നാട്ടുക്കാരും മൂന്ന് മണിക്കൂറെടുത്താണ് തീയണച്ചത്.

കെട്ടിടത്തിന് വിള്ളലുണ്ടായി ചുമർ അടർന്നു വീണു. വെളിച്ചെണ്ണ പ്ലാന്റ് പുർണമായും നശിച്ചു.. വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന ഓർജിൻ എന്ന വെളിച്ചെണ്ണയാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്.

വെളിച്ചെണ്ണ പ്ലാന്റ്, വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിൻറ് സെക്രട്ടറി പി ആർ രഘൂത്തമൻ , വ്യാപാരി വ്യവസായി സമിതി കൂട്ടാലിട യൂണിറ്റ് ഭാരവാഹികളായ രഞ്ജിത്ത് കേളി, സി.കെ.രാജീവൻ , എ.എം. രവി , ശശി ഹരിത എന്നിവർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/96537/the-leaders-of-the-traders-and-industrialists-samiti-visited-the-coconut-oil-mill-in-paloli-muk-which-was-damaged-by-fire)