---
title: "അഴുക്കുചാൽ പ്രവൃത്തി പൂർത്തിയാക്കണം- വ്യാപാരി വ്യവസായി സമിതി"
english_title: "Sewer work should be completed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/96538/sewer-work-should-be-completed-new"
published_at: "2023-02-12T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8cf1d53c85_Untitled-1.jpg"
keywords: []
---

# അഴുക്കുചാൽ പ്രവൃത്തി പൂർത്തിയാക്കണം- വ്യാപാരി വ്യവസായി സമിതി

> **Lead Summary:** **ബാലുശ്ശേരി : **ടൗൺ നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന അഴുക്കുചാൽ പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി ഏരിയാ കമ്മിറ്റി ഭാരവാഹി യോഗം ആവശ്യപ്പെട്ടു.

## Article Content

**ബാലുശ്ശേരി : **ടൗൺ നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന അഴുക്കുചാൽ പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി ഏരിയാ കമ്മിറ്റി ഭാരവാഹി യോഗം ആവശ്യപ്പെട്ടു.

ടൗണിന്റെ ചില ഭാഗങ്ങളിൽ അഴുക്കുചാലിനു മുകളിൽ സ്ലാബിട്ടിട്ടില്ല. കടകളിലേക്ക് കയറാൻ കഴിയാത്തതിനാൽ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾക്ക് തുറന്നുപ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.

ഏരിയാപ്രസിഡന്റ് സി.എം. സന്തോഷ് അധ്യക്ഷനായി. ഏരിയാസെക്രട്ടറി പി.ആർ. രഘുത്തമൻ, മനോജ് പനംകൂറ, ഷാജി വീര്യമ്പ്രം, രഞ്ജിത്ത് കേളി, പി.കെ. ഷാജി, പി.കെ. രാജമല്ലി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/96538/sewer-work-should-be-completed-new)