---
title: "ഫെബ്രുവരി 13 ലോക റേഡിയോ ദിനം; ജനപ്രിയമായി ജനശ്രുതി റേഡിയോ നാലാം വയസ്സിലേക്ക് "
english_title: "February 13 World Radio Day; Janashruthi Radio is popular for its fourth year"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/96798/february-13-world-radio-day-janashruthi-radio-is-popular-for-its-fourth-year"
published_at: "2023-02-13T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea628308b84_janasruthi.jpg"
keywords: []
---

# ഫെബ്രുവരി 13 ലോക റേഡിയോ ദിനം; ജനപ്രിയമായി ജനശ്രുതി റേഡിയോ നാലാം വയസ്സിലേക്ക് 

> **Lead Summary:** **നന്മണ്ട : **കുട്ടിപ്പോലീസ് കുട്ടികളിയല്ലെന്ന് അറിയാൻ 'ജനശ്രുതി' വാർത്തകൾ കേട്ടാൽ മതി. 2020 ൽ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ആരംഭിച്ച വാർത്ത വായന മൂന്ന് വർഷം പിന്നിടുകയാണ്‌. നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് യൂണിറ്റിലെ കുട്ടികളാണ് നാട്ടിലെയും വിദ്യാലയത്തിലെയും സ്പന്ദനങ്ങൾ ബ്രേക്കിംഗ് ന്യൂസുകളായി ജനങ്ങളിലെത്തിക്കുന്നത്.

## Article Content

**നന്മണ്ട : **കുട്ടിപ്പോലീസ് കുട്ടികളിയല്ലെന്ന് അറിയാൻ 'ജനശ്രുതി' വാർത്തകൾ കേട്ടാൽ മതി. 2020 ൽ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ആരംഭിച്ച വാർത്ത വായന മൂന്ന് വർഷം പിന്നിടുകയാണ്‌. നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് യൂണിറ്റിലെ കുട്ടികളാണ് നാട്ടിലെയും വിദ്യാലയത്തിലെയും സ്പന്ദനങ്ങൾ ബ്രേക്കിംഗ് ന്യൂസുകളായി ജനങ്ങളിലെത്തിക്കുന്നത്.

അധ്യാപകരുടെ മേൽനോട്ടത്തിൽ മൊബൈൽ ഫോണിലെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് എഡിറ്റിംഗ് , തർജ്ജമ ഉൾപ്പെടെയുള്ള എല്ലാ പിന്നണി പ്രവർത്തനങ്ങളും ചെയ്യുന്നത് കുട്ടികൾ തന്നെയാണ്.

മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ എല്ലാ ദിവസവും രാവിലെ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ സംപ്രേഷണം ചെയ്യുന്നു. ആർ. തന്മയ, എ.ടി.നന്ദന, അഞ്ജലി.ആർ.കൃഷ്ണപ്രിയ , ബി.ആര്യ, കെ.കെ.ദേവനന്ദ എന്നീ കേഡറ്റുകളാണ് ഇപ്പോൾ ജനശ്രുതി റേഡിയോ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

ഇത്തരം പരിപാടികളിലൂടെ കുട്ടികളുടെ സാമൂഹികവും വൈജ്ഞാനികവുമായ കഴിവുകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും കഴിയുന്നതോടൊപ്പം ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കാനും കഴിയുമെന്ന് എസ്പിസി ചുമതല വഹിക്കുന്ന അധ്യാപകൻ കെ.ഷിബു, ആർ.രഖിലരാജ് എന്നിവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/96798/february-13-world-radio-day-janashruthi-radio-is-popular-for-its-fourth-year)