---
title: "രാഷ്ട്രപതിയുടെ പൊലിസ് മെഡൽ നേടിയ കെ.കെ.മൊയ്തിൻ കുട്ടിയെ ആദരിച്ചു"
english_title: "KK Moithin, who won the President's Police Medal, honored the child"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/96799/kk-moithin-who-won-the-presidents-police-medal-honored-the-child"
published_at: "2023-02-13T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea632d22e9a_moytheen.jpg"
keywords: []
---

# രാഷ്ട്രപതിയുടെ പൊലിസ് മെഡൽ നേടിയ കെ.കെ.മൊയ്തിൻ കുട്ടിയെ ആദരിച്ചു

> **Lead Summary:** **നന്മണ്ട : **ആതുര സേവന രംഗത്തും സാമൂഹിക സേവന രംഗത്തും നാടിൻ്റെ കൈയ്യൊപ്പായി മാറിയ മാക്കോത്ത് മുക്ക് നാട്ടുകൂട്ടം സ്വയം സഹായ സംഘം രാഷ്ട്രപതിയുടെ പൊലിസ് മെഡലിന് അർഹനായ കെ.കെ.മൊയ്തിൻ കുട്ടി (ക്രൈംബ്രാഞ്ച് സൂപ്രണ്ട് കോഴിക്കോട്-വയനാട്)യെ ആദരിച്ചു.

## Article Content

**നന്മണ്ട : **ആതുര സേവന രംഗത്തും സാമൂഹിക സേവന രംഗത്തും നാടിൻ്റെ കൈയ്യൊപ്പായി മാറിയ മാക്കോത്ത് മുക്ക് നാട്ടുകൂട്ടം സ്വയം സഹായ സംഘം രാഷ്ട്രപതിയുടെ പൊലിസ് മെഡലിന് അർഹനായ കെ.കെ.മൊയ്തിൻ കുട്ടി (ക്രൈംബ്രാഞ്ച് സൂപ്രണ്ട് കോഴിക്കോട്-വയനാട്)യെ ആദരിച്ചു.

വനം വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശിന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ.വാസുദേവൻ അധ്യക്ഷത വഹിച്ചു.റിട്ട.. ഡി. ഇ .ഒ.എം.രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബാലൻ പുതുക്കുടി, വി.കെ. നിത്യ കല എന്നിവർ സംസാരിച്ചു. കെ.പി.രാജൻ സ്വാഗതവും കെ.പി.കുമാരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/96799/kk-moithin-who-won-the-presidents-police-medal-honored-the-child)