---
title: "എൻ എസ്.എസ് ഉപജീവനം പദ്ധതി; തയ്യൽ മെഷീൻ വിതരണം ചെയ്തു"
english_title: "NSS Livelihood Scheme; Sewing machine supplied"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/96805/nss-livelihood-scheme-sewing-machine-supplied"
published_at: "2023-02-13T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea662f5c74c_nss_unit.jpg"
keywords: []
---

# എൻ എസ്.എസ് ഉപജീവനം പദ്ധതി; തയ്യൽ മെഷീൻ വിതരണം ചെയ്തു

> **Lead Summary:** **കൂട്ടാലിട : **അവിടനല്ലൂർ എൻ.എൻ.കക്കാട് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ എസ്.എസ് യൂണിറ്റ് ഉപജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ വിതരണം ചെയ്തു.

## Article Content

**കൂട്ടാലിട : **അവിടനല്ലൂർ എൻ.എൻ.കക്കാട് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ എസ്.എസ് യൂണിറ്റ് ഉപജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ വിതരണം ചെയ്തു.

നിർധന കുടുംബങ്ങൾക്കുള്ള ജീവനോപാധി ഒരുക്കി കൊടുക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് ഷാജി തച്ചയിൽ അധ്യക്ഷനായി. പ്രിൻസിപ്പൽ ടി.കെ.ഗോപി, സ്റ്റാഫ് സെക്രട്ടറി കെ.സി. റിജു കുമാർ , സി.വി.സജിത്ത്, കെ. മധു , വളന്റിയർ കീർത്തന കൃഷ്ണ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ പി.കെ.ശാലിനി സ്വാഗതവും എൻ എസ് എസ് വളന്റിയർ ഹരി നന്ദന നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/96805/nss-livelihood-scheme-sewing-machine-supplied)