---
title: "ലോക പ്രണയദിനത്തിൽ യൂത്ത് കോണ്‍ഗ്രസ്  'സ്നേഹമാണ് ലഹരി' ലഹരി മുക്ത ക്യാമ്പയിൻ സംഘടിപ്പിക്കുന്നു"
english_title: "On World Love Day, Youth Congress organizes 'Snehmain Lahari' Lahari Mukta campaign"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/96807/on-world-love-day-youth-congress-organizes-snehmain-lahari-lahari-mukta-campaign"
published_at: "2023-02-13T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea67e87a82d_youth_congress.jpg"
keywords: []
---

# ലോക പ്രണയദിനത്തിൽ യൂത്ത് കോണ്‍ഗ്രസ്  'സ്നേഹമാണ് ലഹരി' ലഹരി മുക്ത ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

> **Lead Summary:** **ബാലുശ്ശേരി : **ലോക പ്രണയദിനമായ നാളെ ബാലുശ്ശേരി നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്നേഹമാണ് ലഹരി' ലഹരി മുക്ത ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.

## Article Content

**ബാലുശ്ശേരി : **ലോക പ്രണയദിനമായ നാളെ ബാലുശ്ശേരി നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്നേഹമാണ് ലഹരി' ലഹരി മുക്ത ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.

ബാലുശ്ശേരി ബസ് സ്റ്റാന്‍ഡ് ഓപ്പണ്‍ സ്‌റ്റേജില്‍ നടക്കുന്ന പരിപാടി കാഞ്ചനമാല ഉദ്ഘാടനം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ധനീഷ് ലാല്‍, ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ആര്‍. ഷഹിന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവാട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും.ജില്ലയിലെ മികച്ച എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ രാജലക്ഷ്മി ടീച്ചര്‍ സംബന്ധിക്കും. നീലാംബരി എന്റര്‍ടൈന്‍മെന്റ് അവതരിപ്പിക്കുന്ന ലഹരിമുക്ത ഗാനാലാപനം പരിപാടിയോടനുബന്ധിച്ചുണ്ടാകുന്നതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/96807/on-world-love-day-youth-congress-organizes-snehmain-lahari-lahari-mukta-campaign)