---
title: "ബാലുശ്ശേരി നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സ്നേഹമാണ് ലഹരി, ലഹരി മുക്ത ക്യാമ്പയിന്‍ നടത്തി "
english_title: "Balushery Constituency Youth Congress Committee conducted Sneha is Lahari, Lahari Mukta campaign"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/97074/balushery-constituency-youth-congress-committee-conducted-sneha-is-lahari-lahari-mukta-campaign"
published_at: "2023-02-15T00:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ebdf363b4c8_kanchanamala.jpg"
keywords: []
---

# ബാലുശ്ശേരി നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സ്നേഹമാണ് ലഹരി, ലഹരി മുക്ത ക്യാമ്പയിന്‍ നടത്തി 

> **Lead Summary:** **ബാലുശ്ശേരി :** യൂത്ത് കോണ്‍ഗ്രസ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലം സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി, ലോക പ്രണയ ദിനത്തില്‍ സ്‌നേഹമാണ് ലഹരി, ലഹരി മുക്ത ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി :** യൂത്ത് കോണ്‍ഗ്രസ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലം സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി, ലോക പ്രണയ ദിനത്തില്‍ സ്‌നേഹമാണ് ലഹരി, ലഹരി മുക്ത ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എന്ന് സ്വന്തം മൊയ്തീന്‍ എന്ന സിനിമയ്ക്ക് ജീവിതം കൊണ്ട് ജീവന്‍ നല്‍കിയ കാഞ്ചനമാല,ഗായിക കീര്‍ത്തനരാധാകൃഷ്ണന് ചുവന്ന് റോസാപ്പൂ നല്‍കി ഉദ്ഘാടനം ചെയ്തു.

സമൂഹത്തെ ലഹരി മുക്തമാക്കുന്നതില്‍ യുവജനസംഘടനകള്‍ക്ക് വലിയ പങ്കുണ്ടെന്നും, സ്‌നേഹവും പ്രണയവും നിറഞ്ഞുനില്‍ക്കുന്ന മനസ്സുകളില്‍ മയക്കുമരുന്നിന് സ്ഥാനമില്ലെന്നും, സ്‌നേഹമാകാണം ലഹരിയെന്നും അവര്‍ പറഞ്ഞു യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.എം. വരുണ്‍കുമാര്‍ അധ്യക്ഷനായി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ധനീഷ് ലാല്‍ മുഖ്യാതിഥിയായിരുന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ട് ലഹരിവിരുദ്ധസന്ദേശംനല്‍കി. ജില്ലയിലെ മികച്ച എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി.എം. രാജലക്ഷ്മി ടീച്ചര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.

കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, വൈശാഖ് കണ്ണോറ, അഭിജിത്ത് ഉണ്ണികുളം, വി.ബി.വിജീഷ്, വി.സി. വിജയന്‍, ഫായിസ് നടുവണ്ണൂര്‍, എ.പി.വിലാസിനി, സുജിത്ത് പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടുവണ്ണൂര്‍ നീലാംബരി എന്റര്‍ടൈന്‍മെന്റ് അവതരിപ്പിച്ച ലഹരിമുക്ത ഗാനാലാപനവും നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/97074/balushery-constituency-youth-congress-committee-conducted-sneha-is-lahari-lahari-mukta-campaign)