---
title: "ലിംഗ നീതി സംബന്ധിച്ച് ഏകദിന സെമിനാർ; സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ പി സതീ ദേവി ഉദ്ഘാടനം ചെയ്തു"
english_title: "One Day Seminar on Gender Justice; State Women's Commission Chairperson Adv P Sathi Devi inaugurated the event"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/97586/one-day-seminar-on-gender-justice-state-womens-commission-chairperson-adv-p-sathi-devi-inaugurated-the-event"
published_at: "2023-02-16T23:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee74dd264be_sathidevi.jpg"
keywords: []
---

# ലിംഗ നീതി സംബന്ധിച്ച് ഏകദിന സെമിനാർ; സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ പി സതീ ദേവി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര : **കേരള സംസ്ഥാന വനിതാ കമ്മീഷനും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ചേ൪ന്ന് ലിംഗ നീതി സംബന്ധിച്ച് ഏക ദിന സെമിനാർ സംഘടിപ്പിച്ചു. പേരാമ്പ്ര വി.വി ദക്ഷിണാ മൂർത്തി സ്മാരക ടൗൺ ഹാളിൽ ചേർന്ന സെമിനാറും ബ്ലോക്ക് ജെൻഡർ റിസോഴ്സ് സെൻ്ററും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ പി സതീ ദേവി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര : **കേരള സംസ്ഥാന വനിതാ കമ്മീഷനും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ചേ൪ന്ന് ലിംഗ നീതി സംബന്ധിച്ച് ഏക ദിന സെമിനാർ സംഘടിപ്പിച്ചു. പേരാമ്പ്ര വി.വി ദക്ഷിണാ മൂർത്തി സ്മാരക ടൗൺ ഹാളിൽ ചേർന്ന സെമിനാറും ബ്ലോക്ക് ജെൻഡർ റിസോഴ്സ് സെൻ്ററും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ പി സതീ ദേവി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു  ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കില റിസോഴ്സ് പേഴ്സൺമാരായ അനിതാ ബാബു , നിഷ സന്തോഷ് , കെ.സി കരുണാകരൻ എന്നിവർ ക്ലാസെടുത്തു.

പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.കെ പ്രമോദ് , കെ സുനിൽ , കെ.കെ ബിന്ദു , ഉണ്ണി വേങ്ങേരി , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പാത്തുമ്മ , ചെറുവണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പി പ്രവിത , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ സജീവൻ , ബ്ലോക്ക് പഞ്ചായത്തംഗം വഹീദ പാറേമ്മൽ , കെ.കെ വിനോദൻ , ഗിരിജ ശശി , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി കാദർ , എം വിശ്വൻ , കെ മധു കൃഷ്ണൻ , പി.കെ.എം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പേരാമ്പ്ര സി.കെ.ജി ഗവൺമെന്റ് കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.  ശിശു വികസന ഓഫീസർ കെ ദീപ സ്വാഗതവും കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ പി അനുശ്രീ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/97586/one-day-seminar-on-gender-justice-state-womens-commission-chairperson-adv-p-sathi-devi-inaugurated-the-event)