---
title: "ദേശീയതല അള്‍ട്രാഹില്‍ റണ്‍ സംഘടിപ്പിക്കുന്നു "
english_title: "Organizes national level ultrahill runs"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/97665/organizes-national-level-ultrahill-runs"
published_at: "2023-02-17T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef2705d3c3a_run.jpg"
keywords: []
---

# ദേശീയതല അള്‍ട്രാഹില്‍ റണ്‍ സംഘടിപ്പിക്കുന്നു 

> **Lead Summary:** **ബാലുശ്ശേരി :** ബാലുശ്ശേരി അസംബ്ലി മണ്ഡലത്തിലെ കായിക രംഗത്തിന്റെയും വയലടയിലേക്കുളള വിനോദ സഞ്ചാരത്തിന്റയും പ്രോത്സാഹനത്തിനായി ദേശീയതല അള്‍ട്രാഹില്‍ റണ്‍ സംഘടിപ്പിക്കുന്നു.

## Article Content

**ബാലുശ്ശേരി :** ബാലുശ്ശേരി അസംബ്ലി മണ്ഡലത്തിലെ കായിക രംഗത്തിന്റെയും വയലടയിലേക്കുളള വിനോദ സഞ്ചാരത്തിന്റയും പ്രോത്സാഹനത്തിനായി ദേശീയതല അള്‍ട്രാഹില്‍ റണ്‍ സംഘടിപ്പിക്കുന്നു.

25 ഉം50 കി.മീ ദൈര്‍ഘ്യമുളള രണ്ട് മത്സരങ്ങള്‍ മാര്‍ച്ച് 5 ന് രാവിലെ ബാലുശ്ശേരി ഹൈസ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കും. പനങ്ങാട് നോര്‍ത്ത്, വാഴോറമല, കുന്നിക്കൂട്ടം, നമ്പികുളം, തോരാട്, താക്കോലായി, കോട്ടക്കുന്ന് എന്നീ മലകള്‍ താണ്ടി വയലട വഴി തിരികെ എത്തുന്ന തരത്തിലാണ് റണ്‍ റൂട്ട്.

വയലട അള്‍ട്രാഹില്‍ റണ്ണിന്റെ വിജയകരമായ നടത്തിപ്പിനായി ഫെബ്രുവരി 17 ന് വൈകുന്നേരം 4 മണിക്ക് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘാടകസമിതി യോഗം ചേരുമെന്ന് കെ.എം. സച്ചിൻദേവ് എം എൽ എ അറിയിച്ചു. റോയല്‍ റണ്ണേഴ്‌സ് ഓഫ് കോഴിക്കോട് ആണ് ഈ അള്‍ട്രാഹില്‍ റണ്ണിന്റെ നിര്‍വ്വഹണ ചുമതല വഹിക്കുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/97665/organizes-national-level-ultrahill-runs)