---
title: "ബാലുശ്ശേരി ഗതാഗതക്കുരുക്കിൽ; അറപ്പീടിക മുതൽ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് "
english_title: "Balusherry in traffic jam; Traffic jam in the section from Arappedika to police station"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/97669/balusherry-in-traffic-jam-traffic-jam-in-the-section-from-arappedika-to-police-station"
published_at: "2023-02-17T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef2a2687afe_TRAFFIC.jpg"
keywords: []
---

# ബാലുശ്ശേരി ഗതാഗതക്കുരുക്കിൽ; അറപ്പീടിക മുതൽ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് 

> **Lead Summary:** **ബാലുശ്ശേരി :** ബാലുശ്ശേരി ടൗണിൽ അറപ്പീടിക മുതൽ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നു. രാവിലെയും ഉച്ചയ്ക്കു ശേഷം വൈകിട്ട് വരെയും തുടരുന്ന ഗതാഗത തടസ്സം വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു.

## Article Content

**ബാലുശ്ശേരി :** ബാലുശ്ശേരി ടൗണിൽ അറപ്പീടിക മുതൽ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നു. രാവിലെയും ഉച്ചയ്ക്കു ശേഷം വൈകിട്ട് വരെയും തുടരുന്ന ഗതാഗത തടസ്സം വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു.

സംസ്ഥാനപാത നവീകരിച്ചതോടെ ചരക്കു വാഹനങ്ങളും കൂടുതലായി ഈ റൂട്ടിൽ യാത്ര ചെയ്യുന്നുണ്ട്. ഗതാഗതക്കുരുക്കിനു പരിഹാരമാകേണ്ട ബദൽ മാർഗങ്ങളൊന്നും പ്രാവർത്തികമായിട്ടില്ല. അടിയന്തര ആവശ്യങ്ങൾക്കായി യാത്ര തിരിക്കുന്നവർ ഏറെ നേരം കുരുക്കിൽ അകപ്പെടുന്ന സാഹചര്യമാണുള്ളത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/97669/balusherry-in-traffic-jam-traffic-jam-in-the-section-from-arappedika-to-police-station)