---
title: "തൃക്കുറ്റിശേരി ശ്രീ മാഹദേവക്ഷേത്രം  സംഘടിപ്പിച്ച സാംസ്‌ക്കാരിക സദസ് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളി ഉദ്ഘാടനം ചെയ്തു"
english_title: "Malabar Devaswom Board President M.R.Murali inaugurated the cultural gathering organized by Thrikutishery Sri Mahadevakshetra."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/97834/malabar-devaswom-board-president-mrmurali-inaugurated-the-cultural-gathering-organized-by-thrikutishery-sri-mahadevakshetra"
published_at: "2023-02-18T00:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63efcd5e35d94_temple.jpg"
keywords: []
---

# തൃക്കുറ്റിശേരി ശ്രീ മാഹദേവക്ഷേത്രം  സംഘടിപ്പിച്ച സാംസ്‌ക്കാരിക സദസ് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളി ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** ബാലുശ്ശേരി: **തൃക്കുറ്റിശേരി ശ്രീ മാഹദേവക്ഷേത്രം ആറാട്ട് ഉല്‍സവത്തിന്റെ ഭാഗമായ് സാംസ്‌ക്കാരിക സദസ് സംഘടിപ്പിച്ചു. സദസ് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളി ഉദ്ഘാടനം ചെയ്തു.

## Article Content

** ബാലുശ്ശേരി: **തൃക്കുറ്റിശേരി ശ്രീ മാഹദേവക്ഷേത്രം ആറാട്ട് ഉല്‍സവത്തിന്റെ ഭാഗമായ് സാംസ്‌ക്കാരിക സദസ് സംഘടിപ്പിച്ചു. സദസ് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളി ഉദ്ഘാടനം ചെയ്തു.

ക്ഷേത്രങ്ങള്‍ സംരക്ഷിക്കാനും നിലനിര്‍ത്താനും അതിലുള്‍പ്പെടുന്ന എല്ലാവര്‍ക്കും ഉത്തരിവാദിത്വമുണ്ടെന്നും, കാരുണ്യപ്രവര്‍ത്തന മേഖലകളിലും ക്ഷേത്രഭരണസമിതികള്‍ ആകാവുന്ന കാര്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

രോഗാതുരരായ നിര്‍ധന കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം അദ്ദേഹം വിതരണം ചെയ്തു.യശോദ നിര്‍മല്ലൂര്‍ രചന നിര്‍വഹിച്ച് രാധാകൃഷ്ണന്‍ ഒള്ളൂര്‍ സംവിധാനം നിര്‍വഹിച്ച പ്രദക്ഷിണവഴിയില്‍ വീഡിയോ ആല്‍ബം ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് രാജന്‍ തൃക്കുറ്റിശേരി ഏറ്റുവാങ്ങി.

ചടങ്ങില്‍ പ്രദേശത്തെ വിശിഷ്ടവ്യക്തികളെയും പ്രതിഭകളെയും കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ് സി.എച്ച്. സുരേഷ്, വാര്‍ഡ് അംഗങ്ങളായ കെ.കെ സിജിത്ത്, ബിന്ദു കൊല്ലരുകണ്ടി എന്നിവര്‍ ആദരിച്ചു.

ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ ശശി നെല്ലരുകണ്ടി അധ്യക്ഷനായി. കണ്‍വീനര്‍ സതീഷ്‌കുമാര്‍, ട്രഷറര്‍ പി.എം.രാമനുണ്ണി, കെ.ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/97834/malabar-devaswom-board-president-mrmurali-inaugurated-the-cultural-gathering-organized-by-thrikutishery-sri-mahadevakshetra)