---
title: "എക്സ്ട്ര ഹൈപ്പർ മാർക്കറ്റിൽ സന്ദർശക പ്രവാഹം; കൊയിലാണ്ടിയിൽ ഷോപ്പിംഗ് വിസ്മയം "
english_title: "Visitor flow at Xtra Hyper Market; Shopping is amazing at Koilandi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/97945/visitor-flow-at-xtra-hyper-market-shopping-is-amazing-at-koilandi"
published_at: "2023-02-18T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f09237d539c_extra.jpg"
keywords: []
---

# എക്സ്ട്ര ഹൈപ്പർ മാർക്കറ്റിൽ സന്ദർശക പ്രവാഹം; കൊയിലാണ്ടിയിൽ ഷോപ്പിംഗ് വിസ്മയം 

> **Lead Summary:** **കൊയിലാണ്ടി : **ദേശീയ പാതയോരത്ത് ഷോപ്പിംഗ് വിസ്മയം. കണ്ണൂർ - കോഴിക്കോട് റൂട്ടിൽ കൊയിലാണ്ടി കൊല്ലത്ത് ഒരുക്കിയ എക്സ്ട്രാ ഹൈ പ്പർ മാർക്കറ്റിലേക്ക് സന്ദർശക പ്രവാഹം. ഉദ്ഘാടന ദിനത്തിൽ ആകർഷമായ ഓഫർ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താൻ ഉപഭോക്താക്കൾ തടിച്ച് കൂടി.

## Article Content

**കൊയിലാണ്ടി : **ദേശീയ പാതയോരത്ത് ഷോപ്പിംഗ് വിസ്മയം. കണ്ണൂർ - കോഴിക്കോട് റൂട്ടിൽ കൊയിലാണ്ടി കൊല്ലത്ത് ഒരുക്കിയ എക്സ്ട്രാ ഹൈ പ്പർ മാർക്കറ്റിലേക്ക് സന്ദർശക പ്രവാഹം. ഉദ്ഘാടന ദിനത്തിൽ ആകർഷമായ ഓഫർ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താൻ ഉപഭോക്താക്കൾ തടിച്ച് കൂടി.

ഓഫറുകൾക്കൊപ്പം കൈ നിറയെ സമ്മാനങ്ങളും മനം കവരുന്ന പരിപാടികളും ഇവിടെ ഒരുക്കിയിരുന്നു. ഉദ്ഘാടന ദിനത്തിലും തുടർന്നു മുള്ള പർച്ചേസിംഗ് നടത്തുന്നവർക്ക് ഒട്ടനേകം ഓഫറുകളും കൈ നിറയെ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്

പ്രമുഖ വ്യക്തികളുടെ മഹനീയ സാന്നിധ്യത്തിൽ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ , ബീവി ഹംസ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ വിൽപ്പന മുനവറലി ശിഹാബ് തങ്ങളിൽ നിന്നും പി എം കാദരി ഏറ്റു വാങ്ങി. കെ മുരളീധരൻ എം പി , മുൻ എം എൽ എ കെ ദാസൻ, ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം സി കെ പത്മനാഭൻ, മാനേജിങ് പാർട്ണർമാരായ താഹ ഹം സ , ഇസ്മയിൽ ഹംസ, റിയാസ് ഹംസ, സമദ് ഹംസ, ഷെരീഫ്, രതീഷ് , ഫൈജാസ് , ജാഫർ ,ആബിദ് കരുവണ്ണൂർ , ഫിയാസ് പി പി, ഇസ്മയിൽ കല്ലുപുറത്ത് ,ബാദുഷ അബ്‌ദുൾ സലാം, നജീബ് എന്നിവർ പങ്കെടുത്തു.

ഫെമിലിയ ക്രിയേഷൻസ് ഫാൻസിയുടെ ഉദ്ഘാടനം ബാദുഷ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ സലാമും ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം സി കെ പത്മനാഭൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പ്ലംസ് (PALMS) ബേക്കറിയുടെ ഉദ്ഘാടനം മുനവറലി ശിഹാബ് തങ്ങളും ചേർന്ന് നിർവഹിച്ചു.

വാണിജ്യരംഗത്ത് വിപണിയുടെ പുത്തൻ ട്രെൻഡിനൊപ്പം കുതിച്ചോടൻ കൊയിലാണ്ടിയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ എക്സ്ട്രാ ഹൈപ്പർ മാർക്കറ്റ് കൊഴിലാണ്ടിയിൽ ഒരുങ്ങിയിട്ടുള്ളത്. വലിയ നഗരങ്ങളിൽ മാത്രം ലഭ്യമാവുന്ന ഷോപ്പിംഗ് അനുഭവങ്ങൾ കൊയിലാണ്ടിയിലും ഉറപ്പു വരുത്താൻ എക്സ്ട്ര ഹൈപ്പർ മാർക്കറ്റിന് സാധ്യമാകും.

ഏറ്റവും ഗുണനിലവാരമുള്ള വസ്തുക്കൾ സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ തന്നെ സ്വന്തമാക്കാനും എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കാനും എക്സ്ട്ര അവസരമൊരുക്കും. നിരവധി വർഷങ്ങൾ വിദേശത്തും വാണിജ്യ മേഖലയിൽ നൈപ പുണ്യം നേടിയ ബിസിനസ്സ് ഗ്രൂപ്പാണ് എക്സ്ട്രാ ഹൈപ്പർ മാർക്കറ്റിന്റെ പ്രമോട്ടർമാർ.

ഇന്ന് മാർക്കറ്റിൽ ലഭ്യമാവുന്ന മുൻ നിര കമ്പനികളുടെയെല്ലാം നമ്പർ വൺ ബ്രാന്റുകളടങ്ങിയ ഉത്പനങ്ങൾ മറ്റെവിടെയും ലഭ്യമാവാത്ത വിലക്കുറവിൽ മികച്ച കസ്റ്റമർ സർവീസോടെ എക്സ്ട്രാ ലഭ്യമാക്കുന്നതാണ്. കൂടാതെ പ്രാദേശിക ഉൽപ്പന്നങ്ങൾ വിപണി കണ്ടെത്താൻ സഹായമാക്കുന്ന തരത്തിലും വിപണിയെ സജ്ജമാക്കാൻ എക്സ്ട്രാ സൗകര്യം ഒരുക്കിയിടുണ്ട്. അതി വിശാലമായ പാർക്കിംഗ് സൗകര്യവും എക്സട്രാ ഹൈപ്പർ മാർക്കറ്റിനെ കൂടുതൽ ജനകീയമാക്കുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/97945/visitor-flow-at-xtra-hyper-market-shopping-is-amazing-at-koilandi)