---
title: "എഴുകുളം ടി.കെ.പ്രഭാകരൻ്റെ 'തീർത്തും ലൈല' പുസ്തകം പ്രകാശനം ചെയ്തു"
english_title: "Eghukulam TK Prabhakaran's book 'Thirthum Laila' was released"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/98698/eghukulam-tk-prabhakarans-book-thirthum-laila-was-released"
published_at: "2023-02-21T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4f04ff0655_balusheri5.jpg"
keywords: []
---

# എഴുകുളം ടി.കെ.പ്രഭാകരൻ്റെ 'തീർത്തും ലൈല' പുസ്തകം പ്രകാശനം ചെയ്തു

> **Lead Summary:**  **നന്മണ്ട**: ഒരു പുസ്തകത്തിൻ്റെ പ്രകാശനം എന്നു പറയുന്നത് വാങ്ങുകയും വായിക്കുകയും ചെയ്യുക പിന്നെ ആ പുസ്തകത്തെക്കുറിച്ച് തുറന്ന ചർച്ച നടത്തുക അപ്പോൾ മാത്രമെ പുസ്തക പ്രകാശനം പൂർണമാവുകയുള്ളുവെന്ന് ഡോ: കെ.ഇ.എൻ.പറഞ്ഞു.

## Article Content

 **നന്മണ്ട**: ഒരു പുസ്തകത്തിൻ്റെ പ്രകാശനം എന്നു പറയുന്നത് വാങ്ങുകയും വായിക്കുകയും ചെയ്യുക പിന്നെ ആ പുസ്തകത്തെക്കുറിച്ച് തുറന്ന ചർച്ച നടത്തുക അപ്പോൾ മാത്രമെ പുസ്തക പ്രകാശനം പൂർണമാവുകയുള്ളുവെന്ന് ഡോ: കെ.ഇ.എൻ.പറഞ്ഞു.

 എഴുകുളം ടി.കെ.പ്രഭാകരൻ്റെ തീർത്തും ലൈല എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ: കെ.ദിനേശന് നൽകിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.ഇ.എൻ. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കുണ്ടൂർ ബിജു അധ്യക്ഷത വഹിച്ചു.

കഥാകൃത്തും നിരൂപകനുമായ എ.വി.സുധാകരൻ പുസ്തക പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, പാടിക്കര ലീല ,കെ.എം.പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത വടക്കേടത്ത്, മെമ്പർ വി.കെ. നിത്യ കല, പത്താം വാർഡ് മെമ്പർ ബിജിഷ, ഇ.പി.പ്രശാന്ത് എന്നിവർ സംസാരിച്ചു.

പി.പി.ദേവദാസ് നന്മണ്ട സ്വാഗതവും എ.വി.സുനിൽ ദത്ത് നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/98698/eghukulam-tk-prabhakarans-book-thirthum-laila-was-released)