---
title: "വർഷാന്ത ഉത്സവം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം മാർച്ച് 31 ന് "
english_title: "Kaliyatta Mahotsavam at Kollam Pisharikav Temple on 31st March"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/98756/kaliyatta-mahotsavam-at-kollam-pisharikav-temple-on-31st-march"
published_at: "2023-02-22T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f59b1ae43c7_pisharikkav.jpg"
keywords: []
---

# വർഷാന്ത ഉത്സവം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം മാർച്ച് 31 ന് 

> **Lead Summary:** **കൊയിലാണ്ടി: **കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം മാർച്ച് 31 ന് . മാർച്ച് 24 ന് ഉത്സവം കൊടിയേറും. മാർച്ച് 29 ന് ചെറിയ വിളക്കും 30 ന് വലിയ വിളക്കും. അത്താഴ പൂജയ്ക്കു ശേഷം രാത്രി എട്ടു മണിയോടെ ഷാരടി കുടുംബാംഗമായ ബാലകൃഷ്ണപിഷാരടിയാണ് ക്ഷേത്രത്തിന്റെ അകത്തെ നടയിൽ വെച്ച് കാളിയാട്ടത്തിന്റെ തിയ്യതി വിളംബരം ചെയ്തത്.

## Article Content

**കൊയിലാണ്ടി: **കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം മാർച്ച് 31 ന് . മാർച്ച് 24 ന് ഉത്സവം കൊടിയേറും. മാർച്ച് 29 ന് ചെറിയ വിളക്കും 30 ന് വലിയ വിളക്കും. അത്താഴ പൂജയ്ക്കു ശേഷം രാത്രി എട്ടു മണിയോടെ ഷാരടി കുടുംബാംഗമായ ബാലകൃഷ്ണപിഷാരടിയാണ് ക്ഷേത്രത്തിന്റെ അകത്തെ നടയിൽ വെച്ച് കാളിയാട്ടത്തിന്റെ തിയ്യതി വിളംബരം ചെയ്തത്.

പിഷാരികാവിലെ വർഷാന്ത ഉത്സവമാണ് കാളിയാട്ട മഹോത്സവം എന്ന പേരിൽ അറിയപ്പെടുന്നത്. ഉത്സവം മീന മാസത്തിൽ തന്നെ നട ത്തണമെന്നല്ലാതെ നിശ്ചിത ദിവസം തന്നെ നിശ്ചിത നാളിൽ നടത്തണമെന്ന് നിർബന്ധമില്ല.

അത് ഓരോ കൊല്ലവും നിശ്ചയിക്കുകയാണ് പതിവ്.ഇന്നലെയാണ് കാളിയാട്ടം കുറിക്കൽ ചടങ്ങ് നടന്നത്. പ്രഭാത പൂജയ്ക്ക് ശേഷം ഒമ്പതു മണിയോടെ പൊറ്റമ്മൽ നമ്പീശനായ പൊറ്റമ്മൽ ഉണ്ണിക്കൃഷ്ണൻ നമ്പീശന്റെ കാർമ്മികത്വത്തിലാണ് കളിയാട്ടം കുറിച്ചത്.

ക്ഷേത്ര സ്ഥാപകരായ കാരണവന്മാരുടെ തറയിൽ വെച്ച് ഊരാളന്മാരുടെ സാന്നിദ്ധ്യത്തിൽ പ്രശ്നം വെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്.

ചടങ്ങിൽ പൊറ്റമ്മൽ ഉണ്ണിക്കൃഷ്ണൻ നമ്പീശൻ , ശശി കുമാരൻ നമ്പീശൻ , ചെയർമാൻ കൊട്ടില കത്ത് ബാലൻ നായർ , കീഴയിൽ ബാലൻ നായർ , എക്സിക്യൂട്ടിവ് ഓഫീസർ എ.ജഗദീഷ് പ്രസാദ്, പാരമ്പര്യ ട്രസ്റ്റി മാരായ എളയടത്ത് വേണുഗോപാൽ, മുണ്ടക്കൽ ഉണ്ണികൃഷ്ണൻ നായർ , പുനത്തിൽ നാരായണൻ കുട്ടി നായർ , ഈച്ച രാട്ടിൽ അപ്പുക്കുട്ടി നായർ എന്നിവർ പങ്കെടുത്തു.

മലബാറിലെ ഏറ്റവും കുടുതൽ ജനങ്ങൾ പങ്കെടുക്കുന്ന ക്ഷേത്രോത്സമാണ് പിഷാരികാവിലെ കാളിയാട്ട മഹോത്സവം . കളിയാട്ടം കുറിക്കൽ ചടങ്ങ് നടത്തുന്നത് കുംഭ മാസത്തിലും കാളിയാട്ടം മീന മാസത്തിലായിരിക്കും നടത്തുക. ചേമഞ്ചേരിയിലുളള പൊറ്റമ്മല് കുടുംബത്തിലെ കാരണവരായ നമ്പീശനാണ് കാളിയാട്ടം കുറിക്കൽ ചടങ്ങ് നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/98756/kaliyatta-mahotsavam-at-kollam-pisharikav-temple-on-31st-march)