---
title: "ഗുണത പഠന പരിപോഷണ പരിപാടി "
english_title: "Quality Learning Nurturing Program"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/98962/quality-learning-nurturing-program"
published_at: "2023-02-22T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f64fdb7f9ae_balusheri.jpg"
keywords: []
---

# ഗുണത പഠന പരിപോഷണ പരിപാടി 

> **Lead Summary:** **നന്മണ്ട**: പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഗുണത പരിപോഷണ പദ്ധതിയുടെ ഭാഗമായി നന്മണ്ട വെസ്റ്റ് എ.എൽ.പി.സ്കൂൾ കട്ടികൾ പൊക്കുന്നുമലയിലേക്ക് പ്രകൃതി യാത്ര നടത്തി.

## Article Content

**നന്മണ്ട**: പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഗുണത പരിപോഷണ പദ്ധതിയുടെ ഭാഗമായി നന്മണ്ട വെസ്റ്റ് എ.എൽ.പി.സ്കൂൾ കട്ടികൾ പൊക്കുന്നുമലയിലേക്ക് പ്രകൃതി യാത്ര നടത്തി.

പ്രദേശവാസികളുമായി അഭിമുഖം നടത്തി.പ്രധാന അധ്യാപിക  കെ.രമണി ടീച്ചർ, സജിത്ത് മാസ്റ്റർ, ലതീഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

ശാസ്ത്ര പരീക്ഷണമായ മഷിത്തണ്ട് എന്ന പ്രവർത്തനം നന്മണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുണ്ടൂർ ബിജു ഉദ്ഘാടനം ചെയ്തു.

പ്രധാനധ്യാപിക രമണി ടീച്ചർ സ്വാഗതം പറഞ്ഞു. ബിനി അരിക്കലിൻ്റെ അധ്യക്ഷതയിൽ മാനേജർ ടി.ബാലകൃഷ്ണൻ മാസ്റ്റർ ആശംസയും ലതീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ വിവിധ പരീക്ഷണങ്ങളിലേർപ്പെട്ടു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/98962/quality-learning-nurturing-program)