---
title: "കലാ മ്യൂസിയം ഉദ്ഘാടനം ചെയ്തു"
english_title: "The Art Museum was inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/98966/the-art-museum-was-inaugurated"
published_at: "2023-02-22T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f651f1870fe_balusheri_1.jpg"
keywords: []
---

# കലാ മ്യൂസിയം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നന്മണ്ട**: സമഗ്ര ശിക്ഷ കേരളയുടെ സാമ്പത്തിക സഹായത്തോടെ ജ്ഞാനപ്രദായനി എ എൽ പി സ്കൂളിൽ സജ്ജീകരച്ച കലാ മ്യൂസിയത്തിന്റെ ഉദ്ഘാടനം SSK ചേളന്നൂർ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ഡോ:അഭിലാഷ് കുമാർ നിർവഹിച്ചു.

## Article Content

**നന്മണ്ട**: സമഗ്ര ശിക്ഷ കേരളയുടെ സാമ്പത്തിക സഹായത്തോടെ ജ്ഞാനപ്രദായനി എ എൽ പി സ്കൂളിൽ സജ്ജീകരച്ച കലാ മ്യൂസിയത്തിന്റെ ഉദ്ഘാടനം SSK ചേളന്നൂർ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ഡോ:അഭിലാഷ് കുമാർ നിർവഹിച്ചു.

സ്കൂൾ മാനേജർ ടി.കെ സൗമീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് സലിം കാഞ്ഞിരക്കണ്ടി, മദർ പി.ടി.എ ചെയർപേഴ്സൺ ഡോ:ഗീതു സതീഷ് ,സൗമ്യ കെ സി.ആർ.സി കോഡിനേറ്റർ അനശ്വര എന്നിവർ സംസാരിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ പി.വി ഷാജി സ്വാഗതവും സജ്ന പി എം നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/98966/the-art-museum-was-inaugurated)