---
title: "വ്യാപാര മിത്ര ചാരിറ്റബിൾ ട്രസ്റ്റ് ആനുകൂല്യ വിതരണം ചെയ്തു"
english_title: "Vyara Mitra Charitable Trust distributed benefits"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/98968/vyara-mitra-charitable-trust-distributed-benefits"
published_at: "2023-02-22T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f653e6e7546_balusheri4.jpg"
keywords: []
---

# വ്യാപാര മിത്ര ചാരിറ്റബിൾ ട്രസ്റ്റ് ആനുകൂല്യ വിതരണം ചെയ്തു

> **Lead Summary:** **നന്മണ്ട**: വ്യാപാര മിത്ര ചാരിറ്റബിൾ ട്രസ്റ്റ് ആനുകൂല്യ വിതരണം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

## Article Content

**നന്മണ്ട**: വ്യാപാര മിത്ര ചാരിറ്റബിൾ ട്രസ്റ്റ് ആനുകൂല്യ വിതരണം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

നന്മണ്ടയിലെ വ്യാപാരിയായിരുന്ന മരണപ്പെട്ട മുണ്ടപ്പുറത്ത് നസീറിന്റെ കുടുംബത്തിന് ധനസഹായം വിതരണം ചെയ്തു.

ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ അധ്യക്ഷനായിരുന്നു സമിതി സംസ്ഥാന പ്രസിഡണ്ട് വി കെ സി മമ്മദ് കോയ സംസ്ഥാന ജോയിൻ സെക്രട്ടറി സി കെ വിജയൻ കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെഎം ഷാജി എന്നിവർ സംസാരിച്ചു.

ട്രസ്റ്റ് കോഡിനേറ്റർ സന്തോഷ് സബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി മരയ്ക്കാർ സ്വാഗതവും നന്മണ്ട യൂണിറ്റ് ഭാരവാഹികൾ കെ കെ മനാഫ് ലിബീഷ് ഇയ്യാട് വിനോദ് പോപ്പി എന്നിവർ സന്നിഹിതരായിരുന്നു.

യൂണിറ്റിലെ മുഴുവൻ മെമ്പർമാരെയും ഈ പദ്ധതിയിൽ അംഗമാക്കാൻ തീരുമാനിച്ചു അബ്ദുൽ ഗഫൂർ രാജധാനി നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/98968/vyara-mitra-charitable-trust-distributed-benefits)