---
title: "ജനദ്രോഹ നടപടികളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരേ തൂവൽ പക്ഷികൾ- ഡിസിസി സെക്രട്ടറി ദിനേശ് പെരുമണ്ണ "
english_title: "A protest meeting was held at Kavil Post Office under the leadership of Kavanthara Regional Congress Committee"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/99046/a-protest-meeting-was-held-at-kavil-post-office-under-the-leadership-of-kavanthara-regional-congress-committee"
published_at: "2023-02-23T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f70c8047a6a_CONGRESS_SANGAMAM_BALUSSERI.jpg"
keywords: []
---

# ജനദ്രോഹ നടപടികളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരേ തൂവൽ പക്ഷികൾ- ഡിസിസി സെക്രട്ടറി ദിനേശ് പെരുമണ്ണ 

> **Lead Summary:** കാവിൽ: ജനദ്രോഹ നടപടികളിൽ കേന്ദ്രമെന്ന ചേട്ടൻ ബാവയും സംസ്ഥാന ഭരണക്കാരായ അനിയൻ ബാവയും ഒരേ തൂവൽ പക്ഷികളാണെന്നും . വിലക്കയറ്റവും , മറ്റു ജനവിരുദ്ധ നടപടികളും കാരണം സാധാരണക്കാരുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമായിരിക്കയാണെന്നും മർദ്ദക പ്രതികാര ഭരണകൂടങ്ങൾക്കെതിരെ ജനാധിപത്യ പ്രതിഷേധങ്ങളുയരണമെന്നും ഡി സി സി സെക്രട്ടറി ദിനേശ് പെരുമണ്ണ ആഹ്വാനം ചെയ്തു.

## Article Content

കാവിൽ: ജനദ്രോഹ നടപടികളിൽ കേന്ദ്രമെന്ന ചേട്ടൻ ബാവയും സംസ്ഥാന ഭരണക്കാരായ അനിയൻ ബാവയും ഒരേ തൂവൽ പക്ഷികളാണെന്നും . വിലക്കയറ്റവും , മറ്റു ജനവിരുദ്ധ നടപടികളും കാരണം സാധാരണക്കാരുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമായിരിക്കയാണെന്നും മർദ്ദക പ്രതികാര ഭരണകൂടങ്ങൾക്കെതിരെ ജനാധിപത്യ പ്രതിഷേധങ്ങളുയരണമെന്നും ഡി സി സി സെക്രട്ടറി ദിനേശ് പെരുമണ്ണ ആഹ്വാനം ചെയ്തു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കാവുന്തറ മേഖലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാവിൽ പോസ്റ്റാഫീസ് പരിസരത്ത് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാവിൽ പി. മാധവൻ മുഖ്യ പ്രഭാഷണം നടത്തി. അജീഷ് നൊച്ചാട്, എ.പി. ഷാജി, കെ.രാജീവൻ , ഫായിസ് നടുവണ്ണൂർ,ധന്യാസതീശൻ , സി.എം.സുധീഷ് ,സി.എം.ഉമ്മർകോയ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/99046/a-protest-meeting-was-held-at-kavil-post-office-under-the-leadership-of-kavanthara-regional-congress-committee)