---
title: "ജനകീയ പ്രതിരോധ ജാഥയെ വരവേൽക്കാൻ ഒരുങ്ങി ബലുശ്ശേരി; വ്യാഴാഴ്ച ബൂത്ത് കേന്ദ്രങ്ങളിൽ വിളംബര ജാഥ നടത്തും "
english_title: "Balusherry is ready to welcome the people's defense march"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/99063/balusherry-is-ready-to-welcome-the-peoples-defense-march"
published_at: "2023-02-23T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f71da9b2f1d_MV_JOVINDAN_JADA.jpg"
keywords: []
---

# ജനകീയ പ്രതിരോധ ജാഥയെ വരവേൽക്കാൻ ഒരുങ്ങി ബലുശ്ശേരി; വ്യാഴാഴ്ച ബൂത്ത് കേന്ദ്രങ്ങളിൽ വിളംബര ജാഥ നടത്തും 

> **Lead Summary:** **ബാലുശ്ശേരി: **കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കും വർഗീയതക്കുമെതിരെ സി പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ വരവേൽക്കാൻ ഒരുങ്ങി ബലുശ്ശേരി.

## Article Content

**ബാലുശ്ശേരി: **കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കും വർഗീയതക്കുമെതിരെ സി പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ വരവേൽക്കാൻ ഒരുങ്ങി ബലുശ്ശേരി.

24 വൈകീട്ട് നാലിനാണ് ജാഥ ബാലുശ്ശേരിയിലെത്തുന്നത്. ബാലുശ്ശേരി ടൗൺ കൊടി തോരണങ്ങളും കമാനങ്ങളും കൊണ്ട് നിറഞ്ഞു ബസ് സ്റ്റാൻഡിന് സമീപത്ത് ശില്പം ഒരുക്കിയിട്ടുണ്ട്. 197 ബൂത്തുകളിലും രൂപീകരിച്ച സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് ജാഥ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.

വ്യാഴാഴ്ച ബൂത്ത് കേന്ദ്രങ്ങളിൽ വിളംബര ജാഥ നടത്തും. ബാലുശ്ശേരിയിലെത്തുന്ന ജാഥയെ പോസ്റ്റ് ഓഫീസ് പരിസരത്ത് സ്വാഗത സംഘം ഭാരവാഹികൾ സ്വീകരിക്കും. തുടർന്ന് ഘോഷയാത്രയോടെ സ്വീകരണ സമ്മേളന നഗരിയായ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ആനയിക്കു.

പകൽ മൂന്നിന് ആരംഭിക്കുന്ന സ്വീകരണ സമ്മേളനത്തിൽ കലക്കാർ മ്യൂസിക് ഗ്രൂപ്പിന്റെ സംഗീത വിരുന്ന് അരങ്ങേറും. മണ്ഡലത്തിലെ 15000 പ്രവർത്തകർ സ്വീകരണ സമ്മേളനത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ കെ.എം.സച്ചിൻ ദേവ് എം.എൽ.എ.ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ.മുകുന്ദൻ ,ജനറൽ കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ .പി.പി.രവീന്ദ്രനാഥ് . ടി.കെ.സുമേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/99063/balusherry-is-ready-to-welcome-the-peoples-defense-march)