---
title: "ബേക്അപ് - ഫൗണ്ടേഷൻ കോഴ്സ് ആരംഭിക്കുന്നു "
english_title: "Backup - Foundation course begins"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/99151/backup-foundation-course-begins"
published_at: "2023-02-23T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7706ff40c8_baluseri_ap.jpg"
keywords: []
---

# ബേക്അപ് - ഫൗണ്ടേഷൻ കോഴ്സ് ആരംഭിക്കുന്നു 

> **Lead Summary:** **ബാലുശ്ശേരി: **ബാലുശ്ശേരി നിയമസഭാ മണ്ഡലം നോളജ് അപ് ഗ്രഡേഷൻ പരിപാടി ( ബാക്ക് അപ് - BACKUP) ന്റെ ഭാഗമായി സിവിൽ മത്സര പരീക്ഷകൾക്ക് ഫൗണ്ടേഷൻ ട്രെയിനിംഗ് ആരംഭിക്കുന്നു.

## Article Content

**ബാലുശ്ശേരി: **ബാലുശ്ശേരി നിയമസഭാ മണ്ഡലം നോളജ് അപ് ഗ്രഡേഷൻ പരിപാടി ( ബാക്ക് അപ് - BACKUP) ന്റെ ഭാഗമായി സിവിൽ മത്സര പരീക്ഷകൾക്ക് ഫൗണ്ടേഷൻ ട്രെയിനിംഗ് ആരംഭിക്കുന്നു.

സിവിൽ സർവ്വീസ് ,കെ.എ.എസ് പ്രിലിമിനറി ഉൾപ്പെടെ വിവിധ ദേശീയ-സംസ്ഥാന തല മത്സര പരീക്ഷകൾ പ്രയോജനപ്പെടുംവിധമാണ് ഓൺലൈൻ പരിശീലനം ആരംഭിക്കുന്നത്.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അഡ്വ.കെ.എം.സച്ചിൻ ദേവ് എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ പ്രതിനിധികളുടെ യോഗം പരിശീലനത്തിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തു. 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പരിശീലനത്തിൽ പങ്കെടുക്കാം. അപേക്ഷാ ഫോറവും വിശദാംശങ്ങളും മണ്ഡലത്തിലെ ഹൈ സ്കൂൾ / ഹയർ സെക്കണ്ടറി സ്കൂളുകളിൽ ലഭ്യമായിരിക്കും.

മാർച്ച് 15 വരെ മണ്ഡലത്തിലെ സ്കൂളുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ബാലുശ്ശേരി അസംബ്ലി മണ്ഡലത്തിന് പുറത്തുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്നവരും മണ്ഡലത്തിലെ താമസക്കാരുമായ കുട്ടികൾക്ക് ബാലുശ്ശേരി എം.എൽ.എയുടെ ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രാഥമിക ഘട്ടത്തിൽ 1000 പേരെ പരിശീലനത്തിൽ ഉൾപ്പെടുത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്.

ഋഷിരാജ് സിംഗ് ഐ.പി.എസ്, ഡോ.ജി.എസ് പ്രദീപ് തുടങ്ങി പ്രമുഖ മോട്ടിവേഷൻ വിദഗ്ദരുടെ ക്ലാസുകൾ , റാങ്ക് ജേതാക്കളുടെ പഠന രീതി, സിവിൽ സർവ്വീസിൻ്റെ എൻസിഇആർടി സിലബസ് അനുസരിച്ചുള്ള തിയറി ക്ലാസുകൾ, സമയബന്ധിതമായ പരീക്ഷകൾ, പഠനം രസകരമാക്കാൻ ക്വിസ് ആക്ടിവിറ്റി, മുതലായവ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം ആസ്ഥാനമായി സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന മേഖലയിൽ പ്രവർത്തിച്ചു വരുന്ന ബാബു ജീസ് എന്ന സ്ഥാപനമാണ് ബാലുശ്ശേരിയിലെ പരിശീലനത്തിന് ആവശ്യമായ ആപ്ലിക്കേഷൻ വികസിപ്പിച്ചത്.വിദ്യാർത്ഥികൾക്ക് പരിശീലനം പൂർണമായും സൗജന്യമായിരിക്കുമെന്നും പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും യോഗത്തിൽ അഡ്വ.സച്ചിൻ ദേവ് അറിയിച്ചു.

പദ്ധതി നടത്തിപ്പിനും വിലയിരുത്തലിനുമായി വിദ്യാലയ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതി രൂപീകരിച്ചു. യോഗത്തിൽ മണ്ഡലത്തിന്റെ പൊതുവികസനവുമായി ബന്ധപ്പെട്ട കാഴ്ചപ്പാട് ഇസ്മയിൽ കുറുമ്പൊയിലും വിദ്യാഭ്യാസ പദ്ധതിയെപ്പറ്റി പി.കെ.ബാലകൃഷ്ണനും വിശദീകരിച്ചു.ബാബുജീസ് ആപ് സംബന്ധിച്ച കാര്യങ്ങൾ ഡയരക്ടർ ബാബു.ജി. അവതരിപ്പിച്ചു.ബിജു കാവുന്തറ സ്വാഗതവും കെ.കെ.അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/99151/backup-foundation-course-begins)