---
title: "ഉണ്ണികുളം പഞ്ചായത്ത് ബജറ്റ്; ലൈഫ് പദ്ധതിയിൽ എല്ലാവർക്കും വീട് നൽകും "
english_title: "Will be home to everyone in life plan"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/99185/will-be-home-to-everyone-in-life-plan"
published_at: "2023-02-23T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f79244cfe28_life_veed_balussery.jpg"
keywords: []
---

# ഉണ്ണികുളം പഞ്ചായത്ത് ബജറ്റ്; ലൈഫ് പദ്ധതിയിൽ എല്ലാവർക്കും വീട് നൽകും 

> **Lead Summary:** **എകരൂൽ:** ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് 48,87,92,998 രൂപ വരവും 46,51,82,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന 2023-24 ലെ ബജറ്റ് അവതരിപ്പിച്ചു. ‘ഭവനരഹിതരില്ലാത്ത ഉണ്ണികുളം’ നടപ്പാക്കുന്നതിന് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട എല്ലാവർക്കും വീട് ലഭിക്കാൻ നാലുകോടിരൂപ വകയിരുത്തി.

## Article Content

**എകരൂൽ:** ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് 48,87,92,998 രൂപ വരവും 46,51,82,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന 2023-24 ലെ ബജറ്റ് അവതരിപ്പിച്ചു. ‘ഭവനരഹിതരില്ലാത്ത ഉണ്ണികുളം’ നടപ്പാക്കുന്നതിന് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട എല്ലാവർക്കും വീട് ലഭിക്കാൻ നാലുകോടിരൂപ വകയിരുത്തി.

ഹരിതഭവനം’ പദ്ധതിയിൽ മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകും. ‘ജൽജീവൻ’ പദ്ധതിയിൽ പതിനായിരത്തോളം ഗാർഹിക കുടിവെള്ള കണക്‌ഷനുകൾ നൽകും. മെച്ചപ്പെട്ട ഗതാഗത സൗകര്യമൊരുക്കാൻ അഞ്ചു കോടിയോളം രൂപയും തൊഴിലുറപ്പ് പദ്ധതിക്ക് 15 കോടിയും സാമൂഹ്യ സുരക്ഷിതത്വ പെൻഷനുകൾക്ക് 13.50 കോടി രൂപയും വകയിരുത്തി.

വൈസ് പ്രസിഡൻറ് നിജിൽരാജ് ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് ഇന്ദിരാ ഏറാടിയിൽ അധ്യക്ഷയായി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/99185/will-be-home-to-everyone-in-life-plan)