---
title: "കളത്തിൽ പൊയിൽ ബാലൻ മാസ്റ്റർ അന്തരിച്ചു "
english_title: "Kalatthil Poyil Balan Master passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/99243/kalatthil-poyil-balan-master-passed-away"
published_at: "2023-02-24T09:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f83a2e56de2_DEATH_BALUSERI_2.jpg"
keywords: []
---

# കളത്തിൽ പൊയിൽ ബാലൻ മാസ്റ്റർ അന്തരിച്ചു 

> **Lead Summary:** **തൃക്കുറ്റിശ്ശേരി : **കളത്തിൽ പൊയിൽ ബാലൻ മാസ്റ്റർ (കേളുക്കുട്ടി 81) അന്തരിച്ചു. CPIM തൃക്കുറ്റിശ്ശേരി സ്കൂൾ ബ്രാഞ്ച് അംഗം, ദീർഘകാലം ദേശീയ വായനശാല സെക്രട്ടറി, ക്ഷീരോദ്പാതകസഹ കരണ സംഘം പ്രസിഡന്റ്, കർഷക സംഘം അവിടനല്ലൂർ വില്ലേജ് കമ്മറ്റി അംഗം, സീനിയർ സിറ്റിസൺ അവിടനല്ലൂർ യൂണിറ്റ് സെക്രട്ടറി, പെൻഷനേഴ്സ് യൂണിറ്റ് ഭാരവാഹി , എന്നീ നിലയിൽ പൊതു രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു.

## Article Content

**തൃക്കുറ്റിശ്ശേരി : **കളത്തിൽ പൊയിൽ ബാലൻ മാസ്റ്റർ (കേളുക്കുട്ടി 81) അന്തരിച്ചു. CPIM തൃക്കുറ്റിശ്ശേരി സ്കൂൾ ബ്രാഞ്ച് അംഗം, ദീർഘകാലം ദേശീയ വായനശാല സെക്രട്ടറി, ക്ഷീരോദ്പാതകസഹ കരണ സംഘം പ്രസിഡന്റ്, കർഷക സംഘം അവിടനല്ലൂർ വില്ലേജ് കമ്മറ്റി അംഗം, സീനിയർ സിറ്റിസൺ അവിടനല്ലൂർ യൂണിറ്റ് സെക്രട്ടറി, പെൻഷനേഴ്സ് യൂണിറ്റ് ഭാരവാഹി , എന്നീ നിലയിൽ പൊതു രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു.

പൂനത്ത് നെല്ലിശ്ശേരി AUP സൂൾ ദീർഘകാലം തൃക്കുറ്റി ശ്ശേരി GUP സ്കുൾ എന്നിവടങ്ങളിൽ അധ്യാപകനായിരുന്നു. തുടർന്ന് മുതുവണ്ണാച്ച GLP സ്കൂൾ , കരുവണ്ണൂർ G UP സ്കൂൾ , എന്നിവടങ്ങളിൽ പ്രധാന അധ്യാപകനായി ജോലി ചെയ്തു, GUP സ്കൂൾ തൃക്കുറ്റിശ്ശേരി യിൽ നിന്ന് പ്രധാനാധ്യാപകനായി സർവ്വീസിൽ നിന്നും വിരമിച്ചു.

കോൺട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് കണ്ണുകൾ ദാനം ചെയ്തു ജന പ്രതിനിധികൾ ഉൾപ്പടെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് ഒട്ടേറെ പേർ അന്ത്യോപചാരം അർപ്പിച്ചു ,പാർട്ടിക്കു വേണ്ടി നേതാക്കൾ ചേർന്ന് ചെങ്കൊടി പുതപ്പിച്ചു.

ഭാര്യ ലീല (റിട്ടേർഡ് ടീച്ചർ പൂനത്ത് നെല്ലിശ്ശേരി Aupസ്കൂൾ ) മക്കൾ: ഷജിൽ ബി എൽ, (അധ്യാപകൻ നന്മണ്ട ഹയർ സെക്കന്ററി സ്കൂൾ ) ഷജിന ബി എൽ. (അധ്യാപിക നടുവണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ )

മരുമക്കൾ: ഷജിന പാണ്ടിക്കോട് ( KK കിടാവ് മെമ്മോറിയൽ സ്കൂൾ ചേലിയ) ബിനോയി നാദാപുരം (സീനിയർ സൂപ്രണ്ട് ഇലക്ട്രിക്കൽ സർക്കിൾ KSEB കോഴിക്കോട്)

സഹോദരങ്ങൾ: പരേതരായ ലക്ഷിക്കുട്ടിയമ്മ, ജാനകി അമ്മ. സംസ്കാരം വൈകീട്ട് 4 മണിക്ക് വീട്ടു വളപ്പിൽ .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/99243/kalatthil-poyil-balan-master-passed-away)