കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് പ്രവാസി ലീഗിന്റെ ആഭിമുഖ്യത്തിൽ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് ,വനിത ലീഗ് ,യൂത്ത് ലീഗ് , എം.എസ്.എഫ്,, എസ്.ടി.യു,പ്രവാസി ലീഗ് നേതാക്കൾക്ക് സ്വീകരണവും , ഭക്ഷ്യധാന്യ കിറ്റ് വിതരണവും നടത്തി.

കൂരാച്ചുണ്ട് റിവർവ്യൂ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്വീകരണ ചടങ്ങ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് നടുക്കുനി അധ്യക്ഷനായി.
നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സാജിത് കോറോത്ത് മുഖ്യ പ്രഭാഷണം നടത്തി .പ്രവാസി ലീഗ് ജില്ലാ ഉപാധ്യക്ഷൻ വാഴയിൽ ഇബ്രാഹിം ഹാജി മുഖ്യ അഥിതി ആയി ..പ്രവാസി ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി.കെ. റഷീദ് വിഷയാവതരണം നടത്തി.
ഒ.കെ.അമ്മത് ഷാളണിയിച്ച് ആദരിച്ചു.മുസ്ലിം ലീഗ് ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് ഒ എസ്. അസീസ് ,വനിതാ ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്ഫാത്തിമസിദ്ധീഖ് |പ്രവാസി ലീഗ് മണ്ഡലം ട്രഷറർ അഷ്‌റഫ് കോവുമ്മൽ,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ഹമീദ് ,റസീന യൂസഫ് ,ഷാഫി നെയ്തല , ഒ.കെ. ഇസ്മായിൽ ,ബിജു കടലാശ്ശേരി പ്രവാസി ലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ധീഖ് കിളിയത്തിൽ എന്നിവർ സംസാരിച്ചു.
The reception of the Muslim League leaders also distributed food kit