---
title: "ജനകീയ പ്രതിരോധ ജാഥ; പേരാമ്പ്രയിൽ ഉജ്ജ്വല സ്വീകരണം നൽകി "
english_title: "Perambra welcoming CPM janakeeya parthiroda jada"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/99457/perambra-welcoming-cpm-janakeeya-parthiroda-jada"
published_at: "2023-02-24T23:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8ff8513895_jada_2.jpg"
keywords: []
---

# ജനകീയ പ്രതിരോധ ജാഥ; പേരാമ്പ്രയിൽ ഉജ്ജ്വല സ്വീകരണം നൽകി 

> **Lead Summary:** **പേരാമ്പ്ര :** സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് പേരാമ്പ്രയിൽ ഉജ്ജ്വല സ്വീകരണം. ചുവപ്പ് വളണ്ടിയർമാരും മണ്ഡലം നേതാക്കളും ചേർന്ന് പേരാമ്പ്രയിൽ ഹൃദയമായി സ്വീകരിച്ചു.

## Article Content

**പേരാമ്പ്ര :** സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് പേരാമ്പ്രയിൽ ഉജ്ജ്വല സ്വീകരണം. ചുവപ്പ് വളണ്ടിയർമാരും മണ്ഡലം നേതാക്കളും ചേർന്ന് പേരാമ്പ്രയിൽ ഹൃദയമായി സ്വീകരിച്ചു.

സ്വീകരണത്തിന്റെ ഭാഗമായി പേരാമ്പ്ര ചുവപ്പ് സാഗരമായി. പ്രവർത്തകരുടെ നേതൃത്വത്തിൽ എങ്ങും കൊടി തോരങ്ങൾ കൊണ്ട് അലങ്കാരം തീർത്തു.എണ്ണൂറിലധികം ബോർഡുകൾ, 17 ആർച്ച് ഗെയിറ്റുകൾ, പ്രതേക സപ്ലിമെന്റ് വൈദ്യുതി ദീപങ്ങൾ എന്നിവയും ഒരുക്കിയിരുന്നു.

ജാഥയെ ബാന്റ് വാദ്യം, ശിങ്കാരിമേളം, നാടൻ കലാരൂപങ്ങൾ തുടങ്ങിയ വരുടെ അകമ്പടിയോടെ പേരാമ്പ്രയിൽ സ്വാഗതസംഘം ഭാരവാഹികൾ സ്വീകരിച്ചു.

സ്വാഗത സംഘം ചെയർമാൻ കെ.കുഞ്ഞമ്മദ്, സംഘടന സമിതി കൺവീനർ എസ്.കെ. സജീഷ് എന്നിവർ നേതൃത്വം നൽകി ജാഥ മാനേജർ പി.കെ.ബിജു, ജാഥാ അംഗങ്ങൾ സി.എസ്.സുജാത , എം. സ്വരാജ് . ജയ്ക സി.തോമസ്, കെ.ടി.ജലീൽ . ജില്ലാ കമ്മിറ്റി അംഗം എ.കെ.ബാലൻ എന്നിവർ ജാഥയോടൊപ്പം അണിനിരന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/99457/perambra-welcoming-cpm-janakeeya-parthiroda-jada)