---
title: "സി ഐ ടി യു കോഴിക്കോട് ജില്ലാ കൺവെൻഷൻ മാർച്ച് 14 ന്"
english_title: "CITU Kozhikode District Convention on March 14"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/99833/citu-kozhikode-district-convention-on-march-14"
published_at: "2023-02-26T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb2dd1d246e_BALUSSERI_CITU.jpg"
keywords: []
---

# സി ഐ ടി യു കോഴിക്കോട് ജില്ലാ കൺവെൻഷൻ മാർച്ച് 14 ന്

> **Lead Summary:** മേപ്പയ്യൂർ : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു കോഴിക്കോട് ജില്ലാ കൺവെൻഷൻ മാർച്ച് 14 ന് മേപ്പയൂരിൽ നടക്കും. കൺവെൻഷൻ വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം കെ സുനിൽ ഉദ്ഘാടനം ചെയ്തു.

## Article Content

മേപ്പയ്യൂർ : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു കോഴിക്കോട് ജില്ലാ കൺവെൻഷൻ മാർച്ച് 14 ന് മേപ്പയൂരിൽ നടക്കും. കൺവെൻഷൻ വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം കെ സുനിൽ ഉദ്ഘാടനം ചെയ്തു.

യൂണിയൻ ജില്ലാ പ്രസിഡണ്ട് രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ , യൂണിയൻ നേതാക്കളായ കെ രാജീവൻ , എ.സി അനൂപ് , പി.കെ സോമൻ , വി ഷൈജു , പി.സി സുരേഷ് എന്നിവർ സംസാരിച്ചു.

എം.പി കുഞ്ഞമ്മദ് സ്വാഗതവും സുനിൽ കുമാർ എം.എം നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എം.പി കുഞ്ഞമ്മദ് ( കൺവീനർ ) , കെ.ടി രാജൻ ( ചെയർമാൻ ) , പി.സി സുരേഷ് ( ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/99833/citu-kozhikode-district-convention-on-march-14)