Categories
നടുവണ്ണൂര്‍

നടുവണ്ണൂരിൽ സംസ്ഥാന പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ആൾമറയില്ലാത്ത കിണർ അപകട ഭീഷണി ഉയർത്തുന്നു

നടുവണ്ണൂർ: സംസ്ഥാന പാതയിൽ നടുവണ്ണൂർ സ്റ്റേറ്റ് ബാങ്കിനു സമീപം ആൾമറയില്ലാത്ത കിണർ അപകട ഭീഷണി ഉയർത്തുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും കിണർ സ്ലാബിട്ട് മൂടുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തിട്ടില്ല.


പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഒരു മാസം മുമ്പാണ് വാഹനം ഇടിച്ച് കിണറിന്റെ ആൾമറ തകർന്നത്. നാട്ടുകാർ ഒരുക്കിയ താൽക്കാലിക സുരക്ഷ മാത്രമാണ് ഇവിടെയുള്ളത്.

കൂട്ടാലിട ഭാഗത്തുനിന്ന് നടുവണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ റോഡിൽ കിണറിനോട് ചേർന്നാണ് സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നത്. സ്ഥിരമായി വാഹനത്തിരക്ക് അനുഭവപ്പെടുന്നതും കാടുമൂടിക്കിടക്കുന്നതുമായ സ്ഥലമായതിനാൽ ഏതു സമയവും വാഹനങ്ങൾ അപകടത്തിൽപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP