Categories

കോഴിക്കോട്​ ജില്ലയിൽ വിനോദ കേന്ദ്രങ്ങളിൽ വീണ്ടും അപകടം തുടര്‍കഥയാവുന്നു

കോ​ഴി​ക്കോ​ട് :കോ​വി​ഡ് അ​ട​ച്ചു​പൂ​ട്ട​ലി​നു ശേ​ഷം വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന​തോ​ടെ അ​പ​ക​ട​ങ്ങ​ളും തു​ട​ർ​ക്ക​ഥ. കോ​ഴി​ക്കോ​ട്​ ബീ​ച്ച്​ തു​റ​ന്ന ശേ​ഷം ഉ​ണ്ടാ​യ ആ​ദ്യ അ​പ​ക​ട​മാ​ണ് ചൊവ്വാ​ഴ്ച ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ളു​ടെ ജീ​വ​നെ​ടു​ത്ത​ത്. നീ​ന്ത​ൽ വ​സ്ത്ര​ങ്ങ​ളു​ൾ​പ്പെ​ടെ​യാ​യി​രു​ന്നു ഇ​വ​ർ വ​ന്ന​ത്.


ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​വ​രെ നി​യ​ന്ത്രി​ക്കാ​നോ അ​ടി​യ​ന്ത​ര ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നോ ലൈ​ഫ് ഗാ​ർ​ഡു​മാ​ർ ആ​വ​ശ്യ​ത്തി​നി​ല്ലാ​ത്ത​ത്​ അ​പ​ക​ട​ത്തി‍െൻറ ആ​ക്കം കൂ​ട്ടു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ലൈ​ഫ് ഗാ​ർ​ഡു​മാ​ർ​ക്കി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ട​ത്തി​ൽ​പെ​ട്ട യു​വാ​ക്ക​ളെ ബീ​ച്ചി​ല്‍ വാ​ട്ട​ര്‍സ്‌​പോ​ര്‍ട്‌​സി​ല്‍ ഏ​ര്‍പ്പെ​ട്ടി​രു​ന്ന​വ​രാ​ണ് ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ​ത്.
ക​രി​യാ​ത്തും​പാ​റ റി​സ​ർ​വോ​യ​ർ തീ​ര​ത്ത് ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി മ​രി​ച്ചി​രു​ന്നു. ദി​നം പ്ര​തി നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ ജി​ല്ല​ക്ക​ക​ത്തും​ പു​റ​ത്തും​ നി​ന്ന്​ ഇ​വി​ടെ വ​ന്നു പോ​കു​ന്നു. കൊ​ടു​വ​ള്ളി​യി​ൽ​നി​ന്ന്​ കു​ടും​ബ​സ​മേ​ത​മെ​ത്തി​യ കൂ​ട്ട​ത്തി​ലെ 14കാ​ര​നാ​യ മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല ബാ​വ​യാ​ണ് റി​സ​ർ​വോ​യ​റി​ലെ പാ​റ​ക്ക​ട​വ് ഭാ​ഗ​ത്ത് മു​ങ്ങി​മ​രി​ച്ച​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഇ​വി​ടെ മു​ങ്ങി​മ​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ളാ​ണി​ത്.
ക​ഴി​ഞ്ഞ ദി​വ​സം കു​റ്റ്യാ​ടി പു​ഴ​യി​ലെ തു​രു​ത്തി​ൽ അ​ക​പ്പെ​ട്ട ദ​മ്പ​തി​ക​ളെ ര​ക്ഷി​ച്ച​ത് അ​തി​സാ​ഹ​സി​ക​മാ​യാ​ണ്. പു​ഴ​യി​ൽ വെ​ള്ളം വ​ള​രെ കു​റ​ഞ്ഞ​താ​യി ക​ണ്ട ദ​മ്പ​തി​ക​ൾ പു​ഴ​യി​ലു​ള്ള തു​രു​ത്തി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നു. തു​രു​ത്തി​ൽ​നി​ന്ന്​ പ്ര​കൃ​തി​യു​ടെ ഭം​ഗി ആ​സ്വ​ദി​ക്കു​ന്ന​തി​നി​ടെ ജ​ല​നി​ര​പ്പ് പെ​ട്ടെ​ന്നു​യ​ർ​ന്നു. പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മി​ൽ നി​ന്നു കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു വി​ട്ട​തി​നാ​ലാ​യി​രു​ന്നു ഇ​ത്.
ഭ​യ​വി​ഹ്വ​ല​രാ​യ ദ​മ്പ​തി​ക​ൾ ഇ​തോ​ടെ തു​രു​ത്തി​ലു​ള്ള മ​ര​ത്തി​ൽ ക​യ​റി ഇ​രു​പ്പു​റ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടാ​ണ് ര​ക്ഷി​ച്ച​ത്. വി​നോ​ദ സ​ഞ്ചാ​രം സം​സ്ഥാ​ന​ത്തി‍െൻറ പ്ര​ധാ​ന വ​രു​മാ​ന മേ​ഖ​ല​യാ​ണെ​ങ്കി​ലും അ​തി​നു വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​ത് പ​ല​പ്പോ​ഴും ജീ​വ​ൻ ന​ഷ്​​ട​പ്പെ​ടു​ന്ന​തി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​ത്. പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത​ല്ലാ​തെ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​താ​ണ്​ ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണം

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP