തിരുവങ്ങൂർ : കാപ്പാട് റെയിൽവെ മേൽപ്പാലം പണിയുന്നതിന് 25 കോടിയുടെ പദ്ധതിക്ക് ടോക്കൺമണി അനുവദിച്ചു. കഴിഞ്ഞ ദിവസം അനുവദിച്ച ബജറ്റിലാണ് തുക മാറ്റിവെച്ചത്.
കാപ്പാട് ബീച്ച് ടൂറിസം കേന്ദ്രത്തിലേക്ക് പോകുന്നവർ ഇവിടെ റയിൽവേ ഗേറ്റിലെ കുരുക്കിൽ പെടുന്നതു പതിവായിരുന്നു. മേൽപ്പാലം വരാൻ ഇനിയും നാളുകൾ കാത്തിരിക്കേണ്ടി വരുമെങ്കിലും നാട്ടുകാർക്ക് പ്രതീക്ഷ നൽകുന്നതാണ് ബജറ്റിലെ പ്രഖ്യാപനം.

ക്വിറ്റ് ഇന്ത്യാ സ്മാരക മന്ദിരമായി ചേമഞ്ചേരി രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 1.10 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്. ഇതിന്റെ പ്ലാനും എസ്റ്റിമേറ്റും നേരെത്തെ തയ്യാറാക്കിയിട്ടുണ്ട്. ഭരണാനുമതി ഈ ഈ മാസം തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്…

നന്തി റെയിൽവെ അടിപ്പാത നിർമ്മാണം. കൊയിലാണ്ടി താലൂക്ക് ആശുപത്രി രണ്ടാം ഘട്ടം നിർമ്മാണം, കൊയിലാണ്ടി ഫയർ സ്റ്റേഷന് പുതിയ സ്വന്തം കെട്ടിടം തുടങ്ങി പത്തിലധികം പദ്ധതികൾക്കും ടോക്കൺ മണി അനുവദിച്ചിട്ടുണ്ടെന്ന്
കെ.ദാസൻ എം.എൽ.എ അറിയിച്ചു.
News from our Regional Network
RELATED NEWS
