മൂടാടി: സിഡ്കോ വ്യവസായ പാര്‍ക്കിനകത്ത് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. വ്യവസായ പാര്‍ക്കിന്റ സുരക്ഷാ വേലി തകര്‍ത്ത നിലയിലാണ്. പാര്‍ക്കിനകത്തെ വ്യവസായ സ്ഥാപനങ്ങളുടെ സുരക്ഷ സിഡ്കോ ഉറപ്പുവരുത്തണമെന്ന് പ്ലോട്ടുടമകള് ആവശ്യപ്പെട്ടു .
ചെറുകിട വ്യവസായ സംരംഭകര്‍ക്കായി 2008ല്‍ സ്ഥാപിച്ച സിഡ്കോ വ്യവസായ പാര്ക്കിന് ഇനിയും ചുറ്റുമതില്‍ സ്ഥാപിക്കാത്തതാണ് സാമൂഹിക വിരുദ്ധര്‍ക്ക് അഴിഞ്ഞാടന്‍ അവസരമൊരുക്കുന്നത്. താത്കാലികമായി സംരംഭകര്‍ തന്നെ സ്ഥാപിച്ച കമ്പിവേലി പൂര്‍ണ്ണമായി തകര്‍ത്ത നിലയിലാണ് .ഫാക്ടറി കെട്ടിടങ്ങളുടെ ചുമരുകളടക്കം തകര്‍ത്തത് കാണാം. പണിതീരാത്ത കെട്ടിടങ്ങളില്‍ രാത്രിയില്‍ മദ്യപരുടെ വിളയാട്ടമാണിവിടെ . മൂന്നരയേക്കര് ഭൂമിയില്‍ 30 പ്ലാട്ടുകള് ഉണ്ടായിട്ടും സിഡ്കോ ഇതുവരെ വ്യവസായ പാര്‍ക്കിന്റെ സുരക്ഷ ഉറപ്പു വരുത്തിയിട്ടില്ല.
അടിസ്ഥാന സൌകര്യങ്ങളൊരുക്കുന്നതില്‍ സിഡ്കോ അധികൃതര്‍ വരുത്തിയ കാലതാമസവും സുരക്ഷാ സംവിധാനങ്ങളില്ലാത്തതും കാരണം ഭൂരിഭാഗം പ്ലോട്ടുടമകളും സംരംഭം തുടങ്ങാനാവാതെ കാത്തിരിപ്പിലാണ്. സര്‍ക്കാര്‍ ഇടപെടല്‍ വൈകിയാല്‍ സംരംഭകര്‍ പിന്മാറാനും സാധ്യതയുണ്ട്.
News from our Regional Network
