Categories
പ്രാദേശികം

ബാലുശ്ശേരി ഉപജില്ല മഹാത്മാ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റം യൂട്യൂബ് ചാനൽ ആരംഭിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി ഉപജില്ല മഹാത്മാ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റം യൂട്യൂബ് ചാനൽ ആരംഭിച്ചു.


വിദ്യാർഥികൾക്കും, അധ്യാപകർക്കും , രക്ഷിതാക്കൾക്കും പഠന പ്രവർത്തനങ്ങൾക്ക് പരാമാവധി സഹായങ്ങൾ നൽകുക, വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ പഠന മികവുകളും , വേറിട്ടുനിൽക്കുന്ന പ്രവർത്തനങ്ങളും മറ്റു വിദ്യാലയങ്ങളിലേക്കും എത്തിക്കുക വിദ്യാർഥികൾക്ക് ഇത്തരം പ്രവർത്തനത്തിന് പരമാവധി പ്രോത്സാഹനം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചാനൽ പ്രവർത്തിക്കുന്നത്.

ചാനലിന്റെ പ്രവർത്തന ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബാലുശ്ശേരി എംഎൽഎ സച്ചിൻദേവ് ചുക്കിൽ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ. അബ്ദുറസാഖ് മുഖ്യപ്രഭാഷണം നടത്തി. ചാനൽ ക്രിയേറ്റീവ് ഹെഡ് ലിനേഷ് ചെന്താര പദ്ധതി വിശദീകരണം നടത്തി. ചീഫ് എഡിറ്റർ ഉമ്മർ മങ്ങാട് സ്വാഗതവും ടെക്നിക്കൽ എഡിറ്റർ കെ.വി. ബ്രജേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.

ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കോഡിനേറ്റർമാരും മറ്റ് അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP