Categories
balusseryspecial

പക്ഷിപ്പനി സംശയം: കൂരാച്ചുണ്ട്, ചക്കിട്ടപാറ, കായണ്ണ, പേരാമ്പ്ര, ചങ്ങരോത്ത് ഉള്‍പ്പെടെ 11 പഞ്ചായത്തുകള്‍ക്ക് ജാഗ്രത നിര്‍ദേശം

കൂരാച്ചുണ്ട് : കൂരാച്ചുണ്ടിൽ കോഴികൾക്ക് പക്ഷിപ്പനി സംശയത്തെത്തുടർന്ന് പത്ത് കിലോമീറ്റർ പരിധിയിൽ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി മുൻകരുതൽ നടപടികൾ കർശനമാക്കി. കൂരാച്ചുണ്ടിലും സമീപത്തെ പത്ത് പഞ്ചായത്തുകളിലുമാണ് കളക്ടർ ജാഗ്രതാമേഖലയായി പ്രഖ്യാപിച്ചത്. കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ കോഴിക്കടകളും ഫാമുകളും അന്തിമപരിശോധനാഫലം വരുന്നതുവരെ അടപ്പിച്ചിട്ടുണ്ട്. കാളങ്ങാലിയിൽ കോഴികൾചത്ത ഫാം കഴിഞ്ഞദിവസംതന്നെ അടച്ചിരുന്നു.


മൃഗസംരക്ഷണവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് പ്രോട്ടോകോൾ പ്രകാരമുള്ള തുടർ നടപടികൾ സ്വീകരിച്ചുവരുകയാണ്. കോഴികളിൽനിന്ന് ശേഖരിച്ച സാംപിൾ ഭോപാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസസ് ലബോറട്ടറിയിലേക്ക് തുടർ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം ഉടൻ വരും.

ഡെപ്യൂട്ടി ഡി.എം.ഒ. പിയൂഷ്.എം. നമ്പൂതിരിപ്പാട് സ്ഥലം സന്ദർശിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ചക്കിട്ടപാറ, കായണ്ണ, കൂത്താളി, ചങ്ങരോത്ത്, പേരാമ്പ്ര, നൊച്ചാട്, നടുവണ്ണൂർ, കോട്ടൂർ, പനങ്ങാട്, കട്ടിപ്പാറ എന്നിവയാണ് ജാഗ്രതാനിർദേശം നൽകിയ സമീപപഞ്ചായത്തുകൾ. ചക്കിട്ടപാറ പഞ്ചായത്തിന്റെ അതിർത്തിക്ക് സമീപത്താണ് കോഴികൾചത്ത ഫാം. ഒട്ടേറെ കോഴിഫാമുകൾ പ്രവർത്തിക്കുന്ന മേഖലകൂടിയാണിത്

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP