Categories
അത്തോളി

കോരപ്പുഴ പാലം തുറന്നാൽ വെങ്ങളം – രാമനാട്ടുകര റൂട്ടിൽ ബസ് സർവീസ് നിർത്തുമെന്ന് ആശങ്ക

തലക്കുളത്തൂർ : പഞ്ചായത്തിലെ 1,13,14,15,16,17 വാർഡുകളിലെ വലിയൊരു വിഭാഗം ആളുകൾ കഴിഞ്ഞ രണ്ട് വർഷ കാലമായി അനുഭവിച്ചു കൊണ്ടിരുന്ന യാത്രാസൗകര്യമായിരുന്നു നാഷണൽ ഹൈവേ ബൈപ്പാസിൽ കൂടി ഉണ്ടായിരുന്ന ബസ്സ് യാത്ര . കോരപ്പുഴ പാലത്തിന്റെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഈ ഒരു യാത്ര ജനങ്ങൾക്ക് സാധ്യമായത്.


എന്നാൽ പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ കൂടി നിലവിലുള്ള ഈ സൗകര്യം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഗ്രാമ പഞ്ചായത്തിലെ മേൽ സൂചിപ്പിച്ച വാർഡുകളിൽ ഉൾപ്പെടുന്ന ഈ പ്രദേശവാസികൾ.

നിലവിലുള്ള ഈ സൗകര്യം നഷ്ടപ്പെട്ടാൽ രണ്ട് കിലോമീറ്റർ വരെ കാൽനടയായി സഞ്ചരിച്ച് വേണം ബസ്സ് യാത്രയ്ക്കായി സംസ്ഥാന പാതയിൽ എത്തിചേരാൻ .

അടിസ്ഥാന ജനവിഭാഗങ്ങൾ തിങ്ങി പാർക്കുന്ന ഈ പ്രദേശത്ത് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും മറ്റു അവശത അനുഭവിക്കുന്നവരും ഇതുമുലം ഏറേ ആശങ്കയിലാണ്.

വികസനത്തിന്റെ ഭാഗമായി കുന്നിടിച്ചും വയൽ നികത്തിയും ഇതു പോലൊരു പദ്ധതി പ്രദേശത്തുകൂടി കടന്നുപോവുമ്പോൾ നാട്ടിലെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും അതിന്റെ പ്രയോജനം ന്യായമായും ലഭിക്കേണ്ടതല്ലേ !

നിലവിലുള്ള യാത്രാസൗകര്യം
തുടർന്നും ലഭിക്കുന്നതിനാവശ്യമായ സത്വര നടപടി അധികാരികൾ സ്ഥീകരിക്കണമെന്നതാണ് പ്രദേശത്തുകാരുടെ ആവശ്യം

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Balussery News Live

NEWS ROUND UP