Categories
പനങ്ങാട്

പനങ്ങാട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

ബാലുശ്ശേരി: ഡിവൈഎഫ്ഐ കിനാലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി.


രോഗികളെ ദ്രോഹിക്കുന്ന നയം മെഡിക്കൽ ഓഫീസർ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ കിനാലൂർ മേഖലാകമ്മിറ്റി മാർച്ച് നടത്തിയത്.

കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിയിൽ  ദിവസങ്ങളായി ആളില്ലെന്നും പകരം സംവിധാനമുണ്ടാക്കാൻ മെഡിക്കൽ ഓഫീസർ തയ്യാറാവുന്നില്ലെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ആവശ്യത്തിന് ഡോക്ടർമാരും ഫാർമസിസ്റ്റുമില്ലാതിരുന്നതിനാൽ ഏതാനും ദിവസങ്ങളായി രോഗികൾ ഏറെ പ്രയാസം അനുഭവിക്കുന്നതായും ഇതുമായി ബന്ധപ്പെട്ട് രോഗികൾ ആശുപത്രിജീവനക്കാരുമായി കലഹിക്കേണ്ട അവസ്ഥയുണ്ടായതായും കമ്മിറ്റി അറിയിച്ചു. 

പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ട്രഷറർ കെ.ആർ. ജിതേഷ് ഉദ്ഘാടനംചെയ്തു. മേഖലാകമ്മിറ്റി അംഗം അജിൽ അധ്യക്ഷനായ ചടങ്ങിൽ പ്രേംജിത്ത് സംസാരിച്ചു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP