Categories
കോട്ടൂര്‍

ആലേഖ സാംസ്കാരിക നിലയത്തിലേക്ക് ഡിവൈഎഫ്ഐ 1000 പുസ്തകങ്ങൾ നൽകും

കോട്ടൂർ: കഴിഞ്ഞ ദിവസം ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച കോട്ടൂർ മേഖലയിലെ പാലോളിമുക്ക് ആലേഖ സാംസ്കാരിക നിലയത്തിലേക്ക് ഡിവൈഎഫ് 1000 പുസ്തകങ്ങൾ നൽകും.


നൂറ് കണക്കിന് പുസ്തകങ്ങൾ തോട്ടിൽ തള്ളിയും ടിവി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തച്ച് തകർത്തും വ്യാപക അക്രമമാണ് ഇവിടെ നടത്തിയിട്ടുള്ളത്. നാടിന്റെ വെളിച്ചമാകുന്ന സാംസ്കാരിക നിലയങ്ങൾ അക്രമിക്കുകയും സമൂഹത്തിന് ഭീഷണിയാവുകയും ചെയ്യുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

അക്രമകാരികൾ നശിപ്പിച്ച പുസ്തകത്തിന് പകരമായി 1000 പുസ്തകങ്ങൾ ഡിവൈഎഫ്ഐ കോട്ടൂർ മേഖല കമ്മറ്റി നൽകും. ഇതിന്റെ ഒന്നാംഘട്ടം ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം ടി.കെ. സുമേഷ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി ടി. സരുൺ, ബ്ലോക്ക് ജോയിൻ സെക്രട്ടറി പി.കെ. സുർജിത്ത്, മേഖല സെക്രട്ടറി പി.കെ. സനൂപ്, മേഖല കമ്മറ്റി അംഗങ്ങളായ ബബീഷ്, ജിഷാന്ത്, സാരംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP