Categories
ബാലുശ്ശേരി

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ടുപേർക്ക് രോഗലക്ഷണം

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ചാത്തമംഗലത്തെ കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ടുപേർക്ക് രോഗലക്ഷണം. 251 പേരാണ് കുട്ടിയുടെ സമ്പർക്കപട്ടികയിലുള്ളത്.


കുട്ടിയുമായി അടുത്ത് ബന്ധപ്പെട്ട ഹൈ റിസ്‌ക് വിഭാഗത്തിൽ 32 പേരുണ്ട്. ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
ഞായറാഴ്ച പുലർച്ചെയാണ് ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ട് വയസ്സുകാരൻ നിപ ബാധിച്ച് മരണപ്പെട്ടത്. കുട്ടിക്ക് എവിടെ നിന്നാണ് വൈറസ് ബാധിച്ചത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

മരിച്ച കുട്ടി റംമ്പൂട്ടാൻ കഴിച്ചിരുന്നെന്നും നിപയുടെ ഉറവിടം അതാകാമെന്നുമുള്ള സംശയമുണ്ട്. റംമ്പൂട്ടാനിൽ നിന്നാകാം വൈറസ് പടർന്നതെന്നാണ് കേന്ദ്രസംഘത്തിന്റെ പ്രാഥമിക നിഗമനമെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ സംസ്ഥാനത്ത് രണ്ടുതവണ നിപ റിപ്പോർട്ട് ചെയ്തവേളയിലും വൈറസിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നിപ പ്രതിരോധത്തിൽ പ്രധാനമാണിത്. ഇത്തവണയെങ്കിലും വൈറസിന്റെ ഉറവിടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യപ്രവർത്തകർ.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP