Categories
പ്രാദേശികം

ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് ഗാഡ്‌ജറ്റ് ലൈബ്രറിയൊരുക്കി എളേറ്റിൽ എംജെ ഹയർ സെക്കന്ററി സ്കൂൾ

ബാലുശ്ശേരി: വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി എളേറ്റിൽ എംജെ ഹയർ സെക്കന്ററി സ്കൂൾ ഗാഡ്ജെറ്റ് ലൈബ്രറി ഒരുക്കി.


പിടിഎ, സ്റ്റാഫ്, മാനേജ്മെന്റ്, പി.പി. അബ്ദുറഹിമാൻ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്ഥാപിച്ച ഗാഡ്ജറ്റ് ലൈബ്രറിയുടെ ഉദ്ഘാടനം എം.കെ. മുനീർ എംഎൽഎ നിർവ്വഹിച്ചു.

വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനാവശ്യങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ ഏഴ് ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോണുകളാണ് ലൈബ്രറിയിൽ സജ്ജീകരിച്ചിരിക്കുന്നത്.
പിടിഎ പ്രസിഡന്റ്‌ എം.എ. ഗഫൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി. നസ്റി, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി.കെ. അബ്ദുറഹിമാൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എം. രാധാകൃഷ്ണൻ, പി.പി. ഹിഫ്സുൽറഹ്മാൻ, എം. മുഹമ്മദലി, പി.പി. മുഹമ്മദ്‌ റാഫി എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപിക എൻ.എ. വഹീദ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി എം.സി. യൂസുഫ് നന്ദിയും പറഞ്ഞു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP