Categories

ഫസ്റ്റ്എയ്ഡ് ആന്റ് റെസ്ക്യൂ ട്രെയിനിങ്ങ് ക്യാമ്പ്

ബാലുശ്ശേരി: ജാസ് ബാലുശ്ശേരി സംഘടിപ്പിച്ച ഫസ്റ്റ് എയ്ഡ് ആന്റ്
റെസ്ക്യൂ ട്രെയിനിങ്ങ് ക്യാമ്പ് ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് ഉൽഘാടനം ചെയ്തു. നരിക്കുനി ഫയർസ്റ്റേഷനിലെ
അസി. സ്റ്റേഷൻ ഓഫീസർ എം.കെ. അബ്ദുൾ നാസർ, ഓഫീസർമാരായ വിപിൻദാസ്, ടി. സനൂപ് എന്നിവർ വിവിധ അപകടങ്ങളിൽ സ്വീകരിക്കാവുന്ന മുൻകരുതലുകളെക്കുറിച്ചും പ്രഥമ ശുശ്രൂഷയെക്കുറിച്ചും ക്ലാസുകളെടുത്തു.
Dr. TP മെഹ് റൂഫ് രാജ് ആരോഗ്യ പൂർണ്ണമായ ജീവിതത്തിലേക്കുള്ള വഴികൾ വിവരിച്ചു. സ്നെയ്ക്ക് റെസ്ക്യൂ വർ അരുൺ പ്രകാശ് ലാൽ വിവിധയിനം
പാമ്പുകളെക്കുറിച്ചും പാമ്പുകടിയേറ്റാൽ
ചെയ്യേണ്ട പ്രഥമ ശുശ്രൂഷയെപ്പറ്റിയും
ഫോട്ടോ സഹിതം
വിവരിച്ചു. ജാസ് ചെയർമാൻ പൃഥ്വീരാജ് മൊടക്കല്ലൂർ, കൺവീനർ ഹരീഷ് നന്ദനം, വൈസ് ചെയർമാൻ യു.പി.സുരേഷ് ബാബു, ലൈബ്രറി
കൗൺസിലംഗം മുരളി മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രകാശ് കരുമല റിപ്പോർട്ട് അവതരിപ്പിച്ചു.


Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP