Categories
പ്രാദേശികം

മത്സ്യക്കൃഷി വിളവെടുപ്പ് എം.കെ. മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: താമരശ്ശേരി പഞ്ചായത്തിലെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ പടുതാകുളം മത്സ്യകൃഷി വിളവെടുപ്പ് എം.കെ. മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു.


ഗുണഭോക്താവ് പുഷ്പരാജൻ എന്ന കർഷകന്റെ മത്സ്യ കൃഷി വിളവെടുപ്പാണ് ഉദ്ഘാടനം ചെയ്തത്. താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി. അബ്ദു റഹിമാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. താമരശ്ശേരി മത്സ്യഭവൻ ഫിഷറീസ് ഓഫീസർ സന്ധ്യ പദ്ധതി വിശദീകരണം നടത്തി.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം എ. അരവിന്ദൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി, പ്രൊജക്റ്റ് കോർഡിനേറ്റർ വൈശാഖ്, അക്വാകൾച്ചർ പ്രൊമോട്ടർമാരായ ദീപു, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP