Categories
balusseryspecial

സ്വര്‍ണവില കുതിക്കുന്നു: പവന് 400 രൂപകൂടി 34,800 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന്റെ വില 400 രൂപകൂടി 34,800 രൂപയായി. ഗ്രാമിന്റെ വില 50 രൂപകൂടി 4350 രൂപയുമായി. എട്ടുദിവസത്തിനിടെ പവന്റെ വിലയില്‍ 1,480 രൂപയുടെ വര്‍ധനവാണുണ്ടായത്.


ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,755.91 ഡോളര്‍ നിലവാരത്തിലെത്തി. ഡോളര്‍ ദുര്‍ബലമായതും യുഎസ് ട്രഷറി ആദായത്തില്‍ കുറവുവന്നതുമാണ് സ്വര്‍ണംനേട്ടമാക്കിയത്. ഒരാഴ്ചക്കിടെ വിലയില്‍ 1.5ശതമാനമാണ് വര്‍ധനവുണ്ടായത്.

കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ വര്‍ധനവിനുശേഷം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണവില 46,793 രൂപയായി കുറഞ്ഞു. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായി.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP