Categories
പ്രാദേശികം

ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്ക്കൂൾ കോക്കല്ലൂർ കെട്ടിട ഉദ്ഘാടനം സെപ്റ്റംബർ 14 ന്

ബാലുശ്ശേരി : കോക്കല്ലൂർ ഗവൺ ഹയർ സെക്കൻ്ററി സ്ക്കൂൾ കെട്ടിട ഉദ്ഘാടനം സെപ്റ്റംബർ 14 ചൊവ്വാഴ്ച്ച വൈകിട്ട് 3 മണിക്ക്.


കെട്ടിട ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂട മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്നു.

എംഎൽഎ കെ.എം. സച്ചിൻദേവ് ശിലാഫലക അനാച്ഛാദനം നിർവ്വഹിക്കും. സ്കൂളിൽ നിന്ന് വിരമിച്ച എം.കെ. ഗണേശൻ, എൻ. കൃഷ്ണൻകുട്ടി, കെ.കെ. അഷ്റഫ്, മുരളീധരൻ നമ്പീശൻ എന്നീ അധ്യാപകർക്കു ള്ള ഉപഹാരസമർപ്പണവും പരിപാടിയിൽ വച്ച് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ആധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു .

കോക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിന്റെ ഹയർസെക്കണ്ടറി വിഭാഗത്തിന്റെ 31 വർഷത്തെ ചരിത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി മുദ്രാങ്കിതം 31 മുൻ എംഎൽഎ പുരുഷൻ കടലുണ്ടി , മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവർ ചേർന്ന് പ്രകാശനം ചെയ്യും.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP