Categories
പ്രാദേശികം

കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടയങ്ങൾ നൽകിയത് കുന്ദമംഗലം മണ്ഡലത്തിൽ

ബാലുശ്ശേരി: കോഴിക്കോട് ജില്ലയിൽ പട്ടയവിതരണം നടന്നു. സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ 1739 പട്ടയങ്ങൾ വിതരണം ചെയ്തത്.


ഇവയിൽ ഏറ്റവും കൂടുതൽ പട്ടയങ്ങൾ നൽകിയത് കുന്ദമംഗലം നിയോജകമണ്ഡലത്തിലാണ്. കുന്ദമംഗലത്ത് 456 പട്ടയങ്ങളാണ് വിതരണം ചെയതത്. എലത്തൂരിൽ 192, ബേപ്പൂർ 86, കോഴിക്കോട് സൗത്ത് 112, കോഴിക്കോട് നോർത്ത് 85, ബാലുശ്ശേരി 108, തിരുവമ്പാടി 112, കൊടുവളളി 92, കൊയിലാണ്ടി 111, വടകര 40, കുറ്റ്യാടി 65, നാദാപുരം 170, പേരാമ്പ്ര 110 എന്നിങ്ങനെയാണ് നിയോജക മണ്ഡലാടിസ്ഥാനത്തിൽ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം.

സംസ്ഥാനത്തൊട്ടാകെ 13500 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കോഴിക്കോട് കലക്ടറേറ്റിൽ വച്ച് നടന്ന ജില്ലാതല പട്ടയ വിതരണ പരിപാടിയിൽ മന്ത്രിമാർ, എംഎൽഎമാർ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP