Categories
അത്തോളി

കോ​ഴി​ക്കോ​ട് ജില്ലയിൽ വോട്ടർമാർ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ കുറവ്

കോ​ഴി​ക്കോ​ട് : നി​യ​മ​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള അ​ന്തി​മ​വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ജി​ല്ല​യി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​ക്കാ​ൾ വോ​ട്ട​ർ​മാ​ർ കു​റ​വ്. 24,70,953 പേ​രാ​ണ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ധി​യെ​ഴു​തു​ക. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 25,33,024 വോ​ട്ട​ർ​മാ​രാ​യി​രു​ന്നു പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്.


പേ​രു​ചേ​ർ​ക്കാ​ൻ അ​പേ​ക്ഷി​ച്ച അ​ര​ല​ക്ഷ​ത്തോ​ളം പേ​രെ ഉ​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക വി​പു​ലീ​ക​രി​ക്കും. എ​ന്നാ​ലും ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​നൊ​പ്പ​മെ​ത്താ​നാ​കി​ല്ല. 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 23,59,731 വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.

12,71,920 സ്ത്രീ​ക​ളും 11,98,991 പു​രു​ഷ​ന്മാ​രും 42 ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​മാ​രു​മാ​ണ് പു​തി​യ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്. കൊ​ടു​വ​ള്ളി​യി​ൽ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​ർ ഇ​ല്ല. കു​റ്റ്യാ​ടി​യി​ൽ ആ​ണ് കൂ​ടു​ത​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രു​ള്ള​ത്. 11 പേ​ർ.

കൊ​ടു​വ​ള്ളി​യി​ലൊ​ഴി​കെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്​​ത്രീ വോ​ട്ട​ർ​മാ​രാ​ണ്​ കൂ​ടു​ത​ൽ. കു​ന്ദ​മം​ഗ​ലം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ് കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ. 2,22,481പേ​ർ. കു​റ​വ് വ​ട​ക​ര​യി​ലാ​ണ്. 1,61,641പേ​ർ. പു​തി​യ വോ​ട്ട​ർ​മാ​ർ കൂ​ടു​ത​ൽ ബേ​പ്പൂ​രി​ലാ​ണ് 7844 പേ​ർ. ബാ​ലു​ശ്ശേ​രി​യി​ലാ​ണ് കു​റ​വ്. 3529 പേ​ർ. 1,54,000 പു​തി​യ അ​പേ​ക്ഷ​ക​ളാ​ണ് ഇ​ക്കു​റി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ൾ​പ്പെ​ടു​ത്താ​ൻ കി​ട്ടി​യ​ത്. യോ​ഗ്യ​രാ​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ​ട്ടി​ക​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 21 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ര​ല​ക്ഷം പേ​രും അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത ദി​വ​സം വ​രെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും.

വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം

( മ​ണ്ഡ​ലം, പു​രു​ഷ​ൻ, വ​നി​ത, ട്രാ​ൻ​സ്​​ജെ​ൻ​ഡ​ർ, ആ​കെ, 2016​െല ​എ​ണ്ണം ക്ര​മ​ത്തി​ൽ)

വ​ട​ക​ര : 76946, 84694, ഒ​ന്ന്, 161641, 158509

കു​റ്റ്യാ​ടി :95409, 100756, 11, 196176, 184215

നാ​ദാ​പു​രം : 102780, 106249, അ​ഞ്ച്, 209034, 201357

കൊ​യി​ലാ​ണ്ടി : 94013, 104364, ഒ​ന്ന്, 198378, 187613

പേ​രാ​​മ്പ്ര : 93577, 98950, ര​ണ്ട്, 192529, 178762

ബാ​ലു​ശ്ശേ​രി : 105004, 112454, ര​ണ്ട്, 217460, 208174

എ​ല​ത്തൂ​ർ : 93922, 102007, നാ​ല്​ , 195933, 187392

കോ​ഴി​ക്കോ​ട്​ നോ​ർ​ത്ത് ​: 812748, 92376, അ​ഞ്ച്, 175129, 169103

കോ​ഴി​ക്കോ​ട്​ സൗ​ത്ത് ​: 73578, 78610, ര​ണ്ട്, 152190, 148848

ബേ​പ്പൂ​ർ : 87899, 102176, അ​ഞ്ച്, 200080, 190888

കു​ന്ദ​മം​ഗ​ലം : 108579, 1133901, ഒ​ന്ന്, 222481, 209391

കൊ​ടു​വ​ള്ളി : 88261, 87999, പൂ​ജ്യം , 176260, 167480

തി​രു​വ​മ്പാ​ടി : -86275, 87384, മൂ​ന്ന്, 173662, 167999

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP