Categories
പ്രാദേശികം

ഇന്ധന വിലവർദ്ധനവിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ അഭിൻ താമരശ്ശേരിയെ ജന്മനാട് ആദരിച്ചു

ബാലുശ്ശേരി: ഇന്ധന വിലവർദ്ധനവിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ അഭിൻ താമരശ്ശേരിയെ ആദരിച്ചു.


ഇന്ധന വില വർദ്ധനവിനെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും കാൽനടയായി യാത്ര ചെയ്താണ് അഭിൻ താമരശ്ശേരി പ്രതിഷേധിച്ചത്.

വാർഡ് മെമ്പർ സീന സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹാരിസ് അമ്പായത്തോട് മുഖ്യാതിഥിയായ ചടങ്ങിൽ, അൻഷാദ് മലയിൽ അധ്യക്ഷത വഹിച്ചു,
കെ.സി. ബഷീർ, സി. ബാലൻ, എ.ടി. ദാവൂദ് , ജലീഷ് മലയിൽ, സക്കരിയ്യ, എ.പി. അഷ്കർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. എ.ടി. മുഹമ്മദലി, സാദിഖ്, ഷമീർ പൂനേരി, സി. ജാസിൽ, ഷംനാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജന്മനാട് നൽകിയ സ്വീകരണത്തിൽ ഏറെ അഭിമാനിക്കുന്നു എന്നും യാത്രയിലുടനീളം കക്ഷി രാഷ്ട്രീയ ഭേതമന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും സഹായ സഹകരണങ്ങൾ ലഭിച്ചുവെന്നും യു.കെ. അഭിൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP