Categories
പനങ്ങാട്

കെ.കെ. ഭാസ്കരന്റെ അകാല വിയോഗത്തിൽ സിപിഐഎം അനുശോചന യോഗം നടത്തി

പനങ്ങാട്: സിപിഐ(എം) പനങ്ങാട് ലോക്കൽ കമ്മിറ്റി അംഗവും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ.കെ. ഭാസ്കരന്റെ അകാല വിയോഗത്തിൽ പനങ്ങാട് നോർത്തിൽ ചേർന്ന സർവകക്ഷി യോഗം ചേർന്നു.


സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രതിനിധികൾ പങ്കെടുത്ത അനുശോചന യോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ വി.എം.കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

വി.വി. ബാലൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എം. പത്മനാഭൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.കെ. രവീന്ദ്രൻ, സി. വിജയൻ, കെ.കെ. സജിത്ത്ലാൽ, ടി.കെ. മനോജ്കുമാർ, സുരേഷ്, കെ. ഷിബിൻ, സി.പി. സബീഷ്‌, കെ.പി. സഹീർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ആർ.കെ. മനോജ് സ്വാഗതവും പി.കെ. സുനീർ നന്ദിയും പറഞ്ഞു.
എം.എം പത്മനാഭൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP