Categories
പ്രാദേശികം

സഞ്ചാരികൾക്ക് സുന്ദര കാഴ്ചകൾ സമ്മാനിച്ച് ബാലുശ്ശേരിക്കടുത്തുള്ള കാക്കൂർ പൊൻകുന്ന് മല

ബാലുശ്ശേരി: സുന്ദര കാഴ്ചകളാൽ സഞ്ചാരികളെ ആകർഷിച്ച് കാക്കൂർ പൊൻകുന്ന് മല. ബാലുശ്ശേരിക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന കാക്കൂർ പൊന്ന്കുന്ന് മല ഹരിതഭംഗിയാലും നീരുറവകളാലും അപൂർവ്വ സസ്യജീവജാലങ്ങളാലും അനുഗൃഹീതമാണ്.


കാക്കൂർ, നന്മണ്ട, തലക്കുളത്തൂർ പഞ്ചായത്തുകളിലായി ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന പൊന്കുന്ന് മല ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിക്കോണ്ടിരിക്കുകയാണ്. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ സ്ഥിതിചെയ്യുന്നതിനാൽ മലയുടെ മുകളിൽ നിന്ന് നോക്കിയാൽ അറബിക്കടലും പശ്ചിമഘട്ട മലനിരകളുമടക്കം കോഴിക്കോട് ജില്ലയുടെ എല്ലാ ഭാഗങ്ങളും ദൃശ്യമാണ്.

മനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും പ്രകൃതി സുന്ദരമായ കാഴ്ചകളും കാണാൻ നൂറുകണക്കിന് സഞ്ചാരികളാണ് മലകയറാനെത്തുന്നത്. മഴക്കാലത്ത് മലയിലെ പുൽമേട് പച്ചപ്പണിഞ്ഞ് നിൽക്കുന്ന കാഴ്ച നയനാനന്ദകരമാണ്.

വന്യമൃഗങ്ങൾക്ക് അഭയമൊരുക്കുന്ന മൂന്നൂറു മീറ്റർ വരെ ദൈർഘ്യമുള്ള സ്വാഭാവിക ഗുഹകളും മലയിലുണ്ട്. പുൽമേടും ചെങ്കൽപ്പാറകളും ഒറ്റപ്പെട്ട വൃക്ഷങ്ങളുമാണ് മലയിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റ് ഘടകങ്ങൾ.

കോഴിക്കോട് ബാലുശ്ശേരി പാതയ്ക്കിടയിലെ കാക്കൂർ പതിനൊന്നേ നാലിൽ നിന്നാണ് പൊൻകുന്ന് മലയിലേക്കുള്ള വഴി. ഇവിടെ നിന്ന് സംസ്‌കൃതം കോളേജ് റോഡിലൂടെ ഒന്നരക്കിലോമീറ്ററോളം സഞ്ചരിച്ചാൽ‍ പൊൻകുന്നിലെത്താം. ഇതിൽ പകുതി ഭാഗത്തോളം വാഹന ഗതാഗതം സാധ്യമാണ്. ബാക്കിയുള്ള ദൂരം നടന്നു പോവണം.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP