Categories
balusseryspecial

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ തിളങ്ങി പേരാമ്പ്ര സ്വദേശികളുടെ ഹ്രസ്വചിത്രം കള്ളൻ മറുത

പേരാമ്പ്ര: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ തിളങ്ങി പേരാമ്പ്ര സ്വദേശികളുടെ ഹ്രസ്വചിത്രം കള്ളൻ മറുത.


മികച്ച ഹ്രസ്വചിത്രം, സംവിധായകന്‍, തിരക്കഥാകൃത്ത്, കഥ, നിര്‍മാണം, ക്യാമറ, ഡബ്ബിങ് എന്നീ ഏഴ് അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

നടുവണ്ണൂർ സ്വദേശിയായ അർജുൻ സാരംഗിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം കെ.സി. രജിലും ക്യാമറ ശരൺ ശശിധരനും ഡബ്ബിംഗ് അരുണുമാണ് കൈകാര്യം ചെയ്തിതിട്ടുള്ളത് .

ഒരു മുത്തശ്ശിക്കഥയിലൂടെ ഒരു കുട്ടി സൃഷ്ടിക്കുന്ന കഥാ പ്രപഞ്ചമാണ് കള്ളന്‍ മറുതയുടെ ഇതിവൃത്തം. തിറയാട്ടത്തിന് ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന ദാസന്‍ പെരുവണ്ണാനും സഹായിയും കാടിനെ വിറപ്പിക്കുന്ന കള്ളന്‍ മറുതയും ഉണ്ടാക്കുന്ന ഉദ്വേഗജനകമായ കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ഇന്ന് സമൂഹത്തില്‍ കുട്ടികള്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പെണ്‍കുട്ടിയുടെ അച്ഛനായ തെയ്യം കലാകാരനെ ദൈവിക ശക്തിയുള്ള ഒരു ആളായും, സഹായിയായ മറുതയെ ഒരു കള്ളനായും ആണ് ചിത്രീകരിച്ചിരിക്കുന്നത്.

കുട്ടിയുടെ സ്വപ്‌നത്തിലൂടെയാണ് കഥ നീങ്ങുന്നത്. കുട്ടിയും മറുതയും തമ്മിലൊരു സംഘട്ടനവും കഥ പറയാതെ പറയുന്നുണ്ട്. പക്ഷേ എന്താണെന്ന് വ്യക്തമാക്കുന്നില്ലെന്ന് മാത്രം. തെയ്യം എന്ന അനുഷ്ഠാനകലയെ വൃതാനുഷ്ഠാനത്തിലൂടെ കൃത്യമായി പഠിച്ചുകൊണ്ടാണ് ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്.

തെയ്യം കലാകാരനായി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നതും അര്‍ജുന്‍ സാരംഗിയാണ്. പന്നിക്കോട്ടൂരും പെരുവണ്ണാമൂഴി ഡാം സൈറ്റിലും വെച്ചുകൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP