Categories
കോട്ടൂര്‍

കോട്ടൂർ ഗ്രാമ പഞ്ചായത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടൂർ: കോട്ടൂർ ഗ്രാമ പഞ്ചായത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് നടന്നു. ക്യാമ്പിൻ്റെ ഭാഗമായി 19 വാർഡുകളിൽ നിന്നും വ്യാപാരികൾ, മോട്ടോർ തൊഴിലാളികൾ എന്നിവർ ഉൾപ്പെടെ 1750 പേർക്ക് വാക്സിൻ നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച്. സുരേഷ് അറിയിച്ചു.


വരും ദിവസങ്ങളിലും വാക്സിനേഷൻ ക്യാമ്പ് നടത്തുന്നതിനാവിശ്യമായ നടപടികൾ ഗ്രാമപഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ടെന്നും
പ്രതിരോധ പ്രവർത്തനത്തിൽ പൊതുജനങ്ങൾ കാണിക്കുന്ന ജാഗ്രതക്കും സഹകരണത്തിനും പ്രത്യേകമായ നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് ദിവസങ്ങളിലായി നടന്ന വാക്സിനേഷൻ ക്യാമ്പിലാണ് ഇത്രയും പേർക്ക് വാക്സിൻ എത്തിയ്ക്കാൻ സാധിച്ചത്.

വാകയാട് ഹൈസ്കൂൾ, എൻഎൻകക്കാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ വച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. കോട്ടൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിലാണ് വാക്സിൻ യജ്ഞം സംഘടിപ്പിച്ചത്.

കോട്ടൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആർ.കെ. ഫെബിൻലാൽ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷൈൻ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. സിജിത്ത്, സിന്ധു കൈപ്പങ്ങൾ, മനോഹരൻ, അരവിന്ദാഷൻ, ബുഷറ, കുടുബാരോഗ്യ കേന്ദ്രത്തിലെ നേഴ്സ്മാരായ കെ. മിനി, സൗമ്യ, ഉജിഷ എന്നിവരും ഹെൽത്ത് ഇൻസ്പെക്റ്റർ കിഷോർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർ സുബൈർ, ഉണ്ണികൃഷ്ണൻ, സതീഷ്, ആശാ വളണ്ടിയർന്മാർ, ആർആർടി വളണ്ടിയർന്മാർ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽക്കി.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP