Categories
balusseryspecial

കോവിഡ്: നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും: കലക്ടര്‍

കോഴിക്കോട്: ജില്ലയില്‍ കോവിഡ് പ്രതിദിന കണക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.


പൊതുസ്ഥലങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കും. വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ ആളുകള്‍ ക്രമാതീതമായി പങ്കെടുക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുന്നുണ്ട്. സ്ഥാപനങ്ങളില്‍ സന്ദര്‍ശക രജിസ്റ്റര്‍ നിര്‍ബന്ധമാക്കും. വാഹനങ്ങളില്‍ സീറ്റുകള്‍ക്കനുസരിച്ച് മാത്രമേ ആളുകള്‍ സഞ്ചരിക്കാന്‍ പാടുള്ളു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനായി 303 സെക്ടര്‍ മജിസ്ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കും. ജില്ലയില്‍ ഇതുവരേ 15 ലക്ഷം പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള എല്ലാവരേയും വാക്സിനേഷന്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാനും വാക്സിനേഷന്‍ കാംപുകള്‍ നടത്താനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

യോഗത്തില്‍ ഡി.എം ഡെപ്യൂട്ടി കലക്ടര്‍ എന്‍. റംല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ: പീയൂഷ്.എം, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ: മോഹന്‍ദാസ്, നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍ ഡി.പി.എം നവീന്‍ എന്‍. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP